കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മനുഷ്യത്വത്തിന്റെ നന്മക്ക് ഇസ്ലാമിനെ സമാധാനത്തിന്റെ മതമെന്ന് വിളിക്കാതിരിക്കൂ: തസ്ലീമ നസ്രീന്‍

  • By Sandra
Google Oneindia Malayalam News

ദില്ലി: മനുഷ്യത്വത്തിന്റെ നന്മക്ക് ഇസ്ലാമിന്റെ സമാദാനത്തിന്റെ മതമെന്ന് വിളിക്കരുതെന്ന ആഹ്വാനവുമായി പ്രമുഖ ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്രീന്‍. ബംഗ്ലാദേശില്‍ ഹിന്ദു പുരോഹിതന്റെയും ബ്ലോഗര്‍മാരുടേയും ഹിന്ദുക്കളും കൊല്ലപ്പെട്ടപ്പോള്‍ മൗനം പാലിച്ച പ്രധാനമന്ത്രി ഷേക്ക് ഹസീന ധാക്ക റസ്റ്റോറന്റ് ആക്രമണത്തില്‍ മരിച്ചവര്‍ക്ക് അനുശോചനമറിയിച്ചതിനെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള ട്വീറ്റിലാണ് തസ്ലീമയുടെ ആഹ്വാനം.

ആഗോള ഭീകരവാദത്തില്‍ ബംഗ്ലാദേശിന് മികച്ച പങ്കുണ്ടെന്നും, ഇസ്ലാമിനെ സമാധാനത്തിന്റെ മതമെന്ന് വിശേഷിപ്പിക്കരുതെന്നുമുള്ള പ്രസ്താവനകള്‍ക്ക് ശേഷമാണ് തസ്ലീമയുടെ ട്വീറ്റ്. ബംഗ്ലാദേശ് പൗരന്മാര്‍ 36 ഓളം രാജ്യങ്ങളിലെ ഭീകരവാദ സംഘടനകളില്‍ ചേര്‍ന്നിട്ടുണ്ടെന്നും അവര്‍ ട്വീറ്റില്‍ വ്യക്തമാക്കുന്നു.

22-taslima

ഇസ്ലാമിക് തീവ്രവാദികളാവാന്‍ ദാരിദ്ര്യവും പട്ടിണിയും അനിവാര്യതയല്ലെന്ന് വ്യക്തമാക്കുന്ന തസ്ലീമ 20 പേരുടെ മരണത്തിനിടയാക്കിയ ധാക്ക റസ്റ്റോറന്റ് ആക്രമണത്തിലെ പ്രതികളുടെ പശ്ചാത്തലത്തെ കുറിച്ച് പരാമര്‍ശിക്കുന്നു.

ധാക്ക ആക്രമണത്തിനു പിന്നില്‍ ജമാഅത്തെ ഇസ്ലാമി, ചിരിക്കുന്ന മുഖങ്ങളെ സൂക്ഷിക്കുക!!!ധാക്ക ആക്രമണത്തിനു പിന്നില്‍ ജമാഅത്തെ ഇസ്ലാമി, ചിരിക്കുന്ന മുഖങ്ങളെ സൂക്ഷിക്കുക!!!

ബംഗ്ലാദേശില്‍ ന്യൂനപക്ഷമായ ഹിന്ദുക്കള്‍ക്കെതിരെയും ബ്ലോഗര്‍മാര്‍ക്കെതിരെയുമുള്ള അതിക്രമങ്ങളില്‍ സര്‍ക്കാര്‍ പാലിക്കുന്ന നിശബ്ദതയെ അടച്ചാക്ഷേരപിക്കുകയായിരുന്നു തസ്ലീമ ട്വീറ്റില്‍. കടുത്ത സ്ത്രീപക്ഷ ചിന്താഗതിയുള്ള തസ്ലീമ നസ്രീന്‍ ഇസ്ലാമിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉന്നയിക്കുന്നത്. നിലപാടുകളും എഴുത്തുകളും കാരണം വിവിധ സംഘടനകളുടെ ഭീഷണിയെ തുടര്‍ന്ന് 1994ല്‍ തസ്ലീമ ബംഗ്ലാദേശ് വിട്ടിരുന്നു.

English summary
Taslima Nasreen hit Bangladesh PM Shake Haseena on Dhaka attack, and tweeted 'for humanity's sake, don't call Islam a religion of peace'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X