ഇനിയും നഷ്ടം സഹിക്കാനാവില്ല; ബ്രിട്ടണിലെ സംരഭങ്ങള്‍ ടാറ്റ വിറ്റഴിക്കുന്നു
ലണ്ടന്‍: ടാറ്റാ സ്റ്റീല്‍ യുകെയിലെ ബിസിനസുകള്‍ വിറ്റഴിക്കാന്‍ തീരുമാനമെടുത്തതായി റിപ്പോര്‍ട്ട്. യുകെയിലെ പോര്‍ട്ട് ടാല്ബട്ടിലെ വ്യവസായ ശാല അടച്ചു പൂട്ടുന്നതുമായി ബന്ധപ്പെട്ട് മുംബൈയില്‍ കമ്പനി കഴിഞ്ഞ ദിവസം ബോര്‍ഡ് മീറ്റിങ് നടത്തിയരുന്നു. യുകെ യിലെ ബിസിനസുകള്‍ വിറ്റഴിക്കുന്നതിലൂടെ ആയിരത്തോളം തൊഴിലുകള്‍ നഷ്ടപെടുമെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.
ചൈനയില്‍ നിന്നും വിലകുറഞ്ഞ സ്റ്റീല്‍ ഇറക്കുമതി ചെയ്യുന്നതും ഊര്‍ജ്ജ ചിലവിലുണ്ടായ വര്‍ധനവുമാണ് വ്യവസായ ശാല അടച്ചുപൂട്ടാനുള്ള കാരണമെന്നാണ് കമ്പനിയുടെ അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത്. അതേസമയം പ്ലാന്റ് അടച്ചുപൂട്ടാതിരിക്കാന്‍ വേണ്ട നടപടികളെല്ലാം സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് ബിസിനസ് മന്ത്രി പറഞ്ഞു.

അതേസമയം വെല്‍ഷ് പ്ലാന്റ് പൂട്ടാനുള്ള തീരുമാനം രാഷ്ട്രത്തിനെ ബാധിക്കുന്നതാണെന്ന് മുന്‍ ബബസിനസ് സെക്രട്ടറി സര് വിന്‍സ് കേബിള്‍ ചൂണ്ടിക്കാട്ടി. പോര്‍ട്ട് ടാല്ബട്ടിലെ പ്ലാന്റ് പൂട്ടുമെന്നും ഇത് 750 തൊഴിലുകള്‍ നഷ്ടപ്പെടുത്തുമെന്നും ഈ തീരുമാനത്തിലൂടെ യുകെയിലാകെ ആയിരം തൊഴിലുകള്‍ നഷ്ടമാകുമെന്നും ടാറ്റാ ജനുവരിയില്‍ പ്രസ്താവിച്ചിരുന്നു.
എന്നാല്‍ പോര്‍ട്ട് ടാല്ബട്ടിനു പിന്നാലെ യുകെയിലെ കമ്പനിയുടെ മറ്റ് വ്യവസായ ശാലകളായ റോത്തര്‍ഹാം, കോര്‍ബി, ഷോട്ടണ് എന്നിവിടങ്ങളിലും നിക്ഷേപം നടത്തുന്നതുമായി ബന്ധപെട്ടാണ് മുംബൈയില്‍ കമ്പനി ബോര്‍ഡ് മീറ്റിങ് ചേര്‍ന്നതെന്നാണ് യൂണിയന് നേതാക്കള്‍ കരുതുന്നത്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications