കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനിയും നഷ്ടം സഹിക്കാനാവില്ല; ബ്രിട്ടണിലെ സംരഭങ്ങള്‍ ടാറ്റ വിറ്റഴിക്കുന്നു

Google Oneindia Malayalam News

ലണ്ടന്‍: ടാറ്റാ സ്റ്റീല്‍ യുകെയിലെ ബിസിനസുകള്‍ വിറ്റഴിക്കാന്‍ തീരുമാനമെടുത്തതായി റിപ്പോര്‍ട്ട്. യുകെയിലെ പോര്‍ട്ട് ടാല്‍ബട്ടിലെ വ്യവസായ ശാല അടച്ചു പൂട്ടുന്നതുമായി ബന്ധപ്പെട്ട് മുംബൈയില്‍ കമ്പനി കഴിഞ്ഞ ദിവസം ബോര്‍ഡ് മീറ്റിങ് നടത്തിയരുന്നു. യുകെ യിലെ ബിസിനസുകള്‍ വിറ്റഴിക്കുന്നതിലൂടെ ആയിരത്തോളം തൊഴിലുകള്‍ നഷ്ടപെടുമെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.

ചൈനയില്‍ നിന്നും വിലകുറഞ്ഞ സ്റ്റീല്‍ ഇറക്കുമതി ചെയ്യുന്നതും ഊര്‍ജ്ജ ചിലവിലുണ്ടായ വര്‍ധനവുമാണ് വ്യവസായ ശാല അടച്ചുപൂട്ടാനുള്ള കാരണമെന്നാണ് കമ്പനിയുടെ അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത്. അതേസമയം പ്ലാന്റ് അടച്ചുപൂട്ടാതിരിക്കാന്‍ വേണ്ട നടപടികളെല്ലാം സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് ബിസിനസ് മന്ത്രി പറഞ്ഞു.

Tata motor logo

അതേസമയം വെല്‍ഷ് പ്ലാന്റ് പൂട്ടാനുള്ള തീരുമാനം രാഷ്ട്രത്തിനെ ബാധിക്കുന്നതാണെന്ന് മുന്‍ ബബസിനസ് സെക്രട്ടറി സര്‍ വിന്‍സ് കേബിള്‍ ചൂണ്ടിക്കാട്ടി. പോര്‍ട്ട് ടാല്‍ബട്ടിലെ പ്ലാന്റ് പൂട്ടുമെന്നും ഇത് 750 തൊഴിലുകള്‍ നഷ്ടപ്പെടുത്തുമെന്നും ഈ തീരുമാനത്തിലൂടെ യുകെയിലാകെ ആയിരം തൊഴിലുകള്‍ നഷ്ടമാകുമെന്നും ടാറ്റാ ജനുവരിയില്‍ പ്രസ്താവിച്ചിരുന്നു.

എന്നാല്‍ പോര്‍ട്ട് ടാല്‍ബട്ടിനു പിന്നാലെ യുകെയിലെ കമ്പനിയുടെ മറ്റ് വ്യവസായ ശാലകളായ റോത്തര്‍ഹാം, കോര്‍ബി, ഷോട്ടണ്‍ എന്നിവിടങ്ങളിലും നിക്ഷേപം നടത്തുന്നതുമായി ബന്ധപെട്ടാണ് മുംബൈയില്‍ കമ്പനി ബോര്‍ഡ് മീറ്റിങ് ചേര്‍ന്നതെന്നാണ് യൂണിയന്‍ നേതാക്കള്‍ കരുതുന്നത്.

English summary
Tata Steel is set to pull out of all its UK operations, including Port Talbot, in a move that could put thousands of jobs at risk.The company announced late on Tuesday night that its board had rejected an “unaffordable” turnaround plan for Port Talbot and instead given the green light to a sale of its UK business.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X