കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫ് പ്രവാസികള്‍ക്ക് ദുഃഖ വാര്‍ത്ത; അയക്കുന്ന പണത്തിന് നികുതി വരുന്നു, കരട് രൂപം തയ്യാറാക്കി

Google Oneindia Malayalam News

Recommended Video

cmsvideo
പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി വരുന്നു

കുവൈത്ത് സിറ്റി: ഗള്‍ഫില്‍ നിന്ന് പ്രവാസികള്‍ക്ക് ഏറെ വേദനിപ്പിക്കുന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ചുമത്താന്‍ നീക്കം ആരംഭിച്ചു. ഇതുസംബന്ധിച്ച കരട് ബില്ല് കുവൈത്ത് നിയമസഭാ സമിതി തയ്യാറാക്കി. നിയമനിര്‍മാണ സഭയുടെ അംഗീകാരത്തിന് വേണ്ടി സമര്‍പ്പിക്കുകയും ചെയ്തു.

പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ തോത് കുറയ്ക്കുകയാണ് ലക്ഷ്യം. കുവൈത്തില്‍ നിന്ന് വിദേശത്തേക്ക് പോകുന്ന പണത്തിന്റെ അളവില്‍ കുറവ് വരുത്തലും ലക്ഷ്യമാണ്. ഗള്‍ഫിലെ കൂടുതല്‍ രാജ്യങ്ങള്‍ സമാനമായ നീക്കങ്ങള്‍ നടത്തുമെന്നാണ് സൂചനകള്‍. പ്രവാസികള്‍ക്ക് നികുതികള്‍ വര്‍ധിപ്പിച്ച് സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ മറ്റുവഴിയില്‍ പണത്തിന്റെ പുറത്തേക്കുള്ള ഒഴുക്ക് തടയുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങള്‍ ഇങ്ങനെ....

 അഞ്ച് ശതമാനം നികുതി

അഞ്ച് ശതമാനം നികുതി

പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് അഞ്ച് ശതമാനം നികുതി ചുമത്തണമെന്നാണ് കുവൈത്ത് നിയമ നിര്‍മാണ സഭയുടെ സാമ്പത്തികകാര്യ സമിതി തയ്യാറാക്കിയ കരട് നിയമത്തില്‍ പറയുന്നത്. ഇനി നിയമനിര്‍മാണ സഭയുടെ അനുമതി ലഭിക്കേണ്ടതുണ്ട്. നേരത്തെ ഇത്തരം നിര്‍ദേശം സഭ തള്ളിയിരുന്നു.

സാമ്പത്തിക ഭദ്രതയെ തകര്‍ക്കും

സാമ്പത്തിക ഭദ്രതയെ തകര്‍ക്കും

നിയമകാര്യങ്ങള്‍ക്കുള്ള സഭാ സമിതിയും കുവൈത്ത് സര്‍ക്കാരും സമാനമായ നിര്‍ദേശം നേരത്തെ തള്ളിയിരുന്നു. സാമ്പത്തിക ഭദ്രതയെ തകര്‍ക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് മുമ്പ് നിര്‍ദേശം തള്ളിയത്. എന്നാല്‍ വീണ്ടും കരട് തയ്യാറാക്കിയ സാഹചര്യത്തില്‍ ഇനിയെന്ത് നിലപാടെടുക്കുമെന്ന് വ്യക്തമല്ല.

പ്രശ്‌നം ഇതാണ്

പ്രശ്‌നം ഇതാണ്

ഭരണഘടനയുടെ ചട്ടക്കൂടിന് അകത്ത് നിന്നാണ് പുതിയ കരട് തയ്യാറാക്കിയതെന്ന് സാമ്പത്തികകാര്യ സമിതി വിശദീകരിക്കുന്നു. പുതിയ നിയമത്തില്‍ യാതൊരു ലംഘനവുമില്ലെന്നും അവര്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇത്തരം നികുതികള്‍ പണമയക്കുന്നതിന് വ്യാജ മാര്‍ഗങ്ങള്‍ തേടുന്നതിലേക്ക് എത്തിക്കുമോ എന്ന ആശങ്കയുമുണ്ട്.

ഐഎംഎഫ് എതിര്‍ക്കുന്നു

ഐഎംഎഫ് എതിര്‍ക്കുന്നു

അതേസമയം, ഇത്തരം നികുതി ചുമത്തല്‍ അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) യുടെ കരാറുകള്‍ പ്രകാരം ചട്ടവിരുദ്ധമാണ്. അംഗരാജ്യങ്ങള്‍ പണം കൈമാറുന്നതിന് നികുതി ചുമത്തി വിവേചനം കാണിക്കരുതെന്ന് ഐഎംഎഫ് കരാറിന്റെ എട്ടാം ഭാഗത്തില്‍ പറയുന്നുണ്ട്.

 വന്‍ ലാഭമുണ്ടാകില്ല

വന്‍ ലാഭമുണ്ടാകില്ല

ഇത്തരം നികുതി ചുമത്തലിലൂടെ വന്‍ സാമ്പത്തിക ലാഭം ഗള്‍ഫ് രാജ്യങ്ങള്‍ക്കുണ്ടാകില്ല എന്നാണ് ഐഎംഎഫ് പറയുന്നത്. മാത്രമല്ല സാമ്പത്തിക ഭദ്രതയ്ക്ക് ഇളക്കം തട്ടാനും സാധ്യതയുണ്ട്. നികുതിയില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരുപക്ഷേ മറ്റു വഴികള്‍ തേടുന്നതോടെ സാമ്പത്തിക ഭദ്രത തകരുമെന്നാണ് ഐഎംഎഫ് മുന്നറിയിപ്പ്.

ബദല്‍മാര്‍ഗം നടപ്പാക്കി

ബദല്‍മാര്‍ഗം നടപ്പാക്കി

പല ഗള്‍ഫ് രാജ്യങ്ങളും നേരത്തെ ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ വിദേശത്തേക്കുള്ള പണമൊഴുക്ക് തടയാന്‍ മറ്റു പല ലെവിയും നികുതികളും വിദേശികള്‍ക്ക് ചുമത്തുകയാണ് സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ചെയ്തത്. കൂടാതെ സ്വദേശികള്‍ക്ക് കൂടുതലായി ജോലി നല്‍കാനുള്ള നീക്കങ്ങളും അവര്‍ ആരംഭിക്കുകയും ചെയ്തു.

കേരളത്തിന് തിരിച്ചടി

കേരളത്തിന് തിരിച്ചടി

എന്നാല്‍ പ്രവാസിപണം പ്രധാനമായ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ് ഗള്‍ഫിലെ ഈ നീക്കം. പണത്തിന്റെ വരവ് ഗള്‍ഫില്‍ നിന്നു കുറഞ്ഞാല്‍ സംസ്ഥാനത്തെ എല്ലാ പദ്ധതികളെയും ബാധിക്കും.

എണ്ണമേഖലയില്‍ കുറഞ്ഞു

എണ്ണമേഖലയില്‍ കുറഞ്ഞു

ഗള്‍ഫ് രാജ്യങ്ങള്‍ വിദേശികള്‍ക്ക് പല തരത്തിലുള്ള നിരക്കുകളും ഈടാക്കുന്നുണ്ട്. ഇതില്‍ സൗദിയും കുവൈത്തുമാണ് പ്രധാനമായും പുതിയ ചട്ടങ്ങള്‍ കൊണ്ടുവരുന്നത്. കുവൈത്തില്‍ എണ്ണമേഖലയില്‍ ജോലി ചെയ്യുന്ന വിദേശികളുടെ എണ്ണം വന്‍തോതില്‍ കുറവുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

പകുതി പേര്‍ മാത്രം

പകുതി പേര്‍ മാത്രം

കഴിഞ്ഞ സാമ്പത്തിക വര്‍ഷം എണ്ണമേഖലയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ കുവൈത്തില്‍ പകുതിയായി കുറഞ്ഞു. 195 വിദേശികളെ മാത്രമാണ് കഴിഞ്ഞവര്‍ഷം നിയമിച്ചത്. നേരത്തെ ഇതിന് ഇരട്ടിയായിരുന്നു വിദേശികളുടെ നിയമനം.

ആശുപത്രി ഫീസ് കൂട്ടി

ആശുപത്രി ഫീസ് കൂട്ടി

കുവൈത്തില്‍ വിദേശികള്‍ക്ക് ചികില്‍സയ്ക്ക് വേണ്ടി ആശുപത്രി സന്ദര്‍ശിക്കുമ്പോള്‍ നല്‍കേണ്ടി വരുന്ന ഫീസ് വര്‍ധിപ്പിച്ചു. നേരത്തെ രണ്ടു ദിനാര്‍ ആയിരുന്നു ഫീസ്. ഇത് അഞ്ചായി പിന്നീട് വര്‍ധിപ്പിച്ചിരുന്നു. ഇപ്പോള്‍ വീണ്ടും വര്‍ധിപ്പിച്ച് പത്ത് ദിനാര്‍ ആക്കി ഉയര്‍ത്തി.

വര്‍ധിപ്പിക്കാന്‍ കാരണം

വര്‍ധിപ്പിക്കാന്‍ കാരണം

ആശുപത്രിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫീസ് വര്‍ധിപ്പിച്ചതെന്ന് സര്‍ക്കാര്‍ പറയുന്നു. ആശുപത്രി പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രികളിലെ തിരക്ക് കുറയ്ക്കാന്‍ വേണ്ടിയാണ് ഫീസ് വര്‍ധിപ്പിച്ചതെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.

ഞാന്‍ മോദിയുടെ ആരാധകനെന്ന് സാബുമോന്‍; സിപിഎം വേദിയില്‍ വ്യത്യസ്ത പ്രസംഗം, കാരണമുണ്ട്ഞാന്‍ മോദിയുടെ ആരാധകനെന്ന് സാബുമോന്‍; സിപിഎം വേദിയില്‍ വ്യത്യസ്ത പ്രസംഗം, കാരണമുണ്ട്

English summary
Tax coming to expats in Kuwait 5% on remittances sent to their home country
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X