അബുദാബി വഴിയുള്ള വിമാന യാത്ര ഇനി കൂടുതല്‍ എളുപ്പം
അബുദാബി: വിമാന യാത്രക്കാര്‍ക്ക് എളുപ്പത്തില്‍ തങ്ങളുടെ ബോര്‍ഡിംങ് പാസ് സ്വയം പ്രിന്റ് ചെയ്ത് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്ന സംവിധാനമായ ഓട്ടോമേറ്റഡ് ട്രാവലര്‍ ഡോക്യുമെന്റ് ഓഥന്റിക്കേഷന്‍ സിസ്റ്റം (ടി.ഡി.എ.എസ്സ്) അബുദാബി വിമാനത്താവളത്തില്‍ നിലവില്‍ വന്നു.
യാത്രക്കാര്‍ക്ക് നീണ്ട ക്യുവില്‍ നില്‍ക്കാതെ തങ്ങളുടെ മൊബൈല്‍ നമ്പര്‍ സിസ്റ്റത്തില്‍ രേഖപ്പെടുത്തുന്നതോടെ യാത്രയ്ക്കുളള ബോര്‍ഡിംങ് പാസ് കരസ്ഥമാക്കി എമിഗ്രേഷന്‍ നടപടികള്‍ക്കായി മുന്നോട്ട് പോകാന്‍ സാധിക്കുന്നതാണ് ടിഡിഎഎസ്സ്. ഇതാദ്യമായാണ് ഒരു ജിസിസി രാജ്യത്ത് ഇത്തരത്തിലുള്ള സംവിധാനം നിലവില്‍ വരുന്നത്.

അബുദാബി വിമാനത്താവളത്തിലെ ടെര്‍മിനല്‍ ഒന്നിലും മൂന്നിലുമാണ് പുതിയ സാങ്കേതികവിദ്യ നടപ്പാക്കിലാക്കിയിരിക്കുന്നതെന്ന് അബുദാബി എയര്‍പോര്‍ട്ട് ചീഫ് ഓപ്പറേഷന്‍സ് ഓഫീസര്‍ അഹമദ് അല്‍ ഹദ്ദാബി പറഞ്ഞു. യാത്രക്കാര്‍ക്കേ് എളുപ്പത്തിലും പ്രയാസ രഹിതമായും യാത്രാ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്നത് യാത്രക്കാരില്‍ കൂടുതല്‍ ആത്മവിശ്വാസത്തിന് കാരണമാകുമെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications