കാലിഫോര്‍ണിയയില്‍ സ്‌കൂളില്‍ വെടിവെയ്പ്, അധ്യാപികയും വിദ്യാര്‍ത്ഥിയും മരിച്ചു
അമേരിക്കയില്‍ കാലിഫോര്‍ണിയയിലെ സ്‌കൂളില്‍ നടന്ന വെടിവെയ്പില്‍ രണ്ട് പേര്‍ മരിച്ചു. അധ്യാപികയും എട്ടു വയസുള്ള വിദ്യാര്‍ത്ഥിയുമാണ് മരിച്ചത്. രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍...
സാന്‍ ബെര്‍നാഡിനോ: അമേരിക്കയില്‍ കാലിഫോര്‍ണിയയിലെ സ്‌കൂളില്‍ നടന്ന വെടിവെയ്പില്‍ രണ്ട് പേര്‍ മരിച്ചു. അധ്യാപികയും എട്ടു വയസുള്ള വിദ്യാര്‍ത്ഥിയുമാണ് മരിച്ചത്. രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്.
തിങ്കളാഴ്ച ഇന്ത്യന്‍ സമയം രാവിലെ 10.30ന് നോര്‍ത്ത് പാര്‍ക്ക് പ്രൈമറി സ്‌കൂളിലാണ് സംഭവം. അധ്യാപിക എലൈന്‍ സ്മിത്തുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് വെടിവെയ്പ് ഉണ്ടായതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അക്രമി മരിച്ചതായി പോലീസ്. അധ്യാപികയെ വധിച്ച് അക്രമി ജീവനൊടുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. 2015ല്‍ സാന്‍ ബെര്‍നാഡിനോയില്‍ നടന്ന വെടിവയ്പില്‍ 14 പേര്‍ മരിക്കുകയും 22 പേര്‍ മരിക്കുകെയും ചെയ്തിരുന്നു.












Click it and Unblock the Notifications