Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭര്‍ത്താവ് മൊഴിചൊല്ലി, സന്തോഷം കൊണ്ട് സൗദി യുവതി കാട്ടി കൂട്ടിയത്, വീഡിയോ വൈറല്‍

റിയാദ്: വിവാഹ മോചനം ലഭിയ്ക്കുന്നത് ഇത്രയ്ക്ക് സന്തോഷമുള്ള കാര്യമാണോ ? അതും സ്ത്രീയെ സംബന്ധിച്ചടത്തോളം. പലപ്പോഴും പുരുഷന്‍മാരാണ് വിവാഹമോചനത്തില്‍ സന്തോഷിയ്ക്കുന്നത്. സ്ത്രീകള്‍ അല്‍പ്പം വൈകാരികമായിട്ടാകും ഇത്തരം വിഷയങ്ങളെ സമീപിയ്ക്കുന്നത് .

എന്നാല്‍ സൗദിയിലെ ഒരു അധ്യാപികയ്ക്ക് തനിയ്ക്ക് വിവാഹ മോചനം ലഭിച്ചതിന്റെ സന്തോഷം അടക്കാനായില്ല. തുടര്‍ന്ന് സ്‌കൂളില്‍ വച്ച് തന്നെ തന്റെ സന്തോഷം അധ്യാപിക പ്രകടിപ്പിച്ചു . ഈ പ്രകടനങ്ങളുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയാണ്.

Burgha Woman

ജോലി ഉപേക്ഷിയ്ക്കണമെന്ന് അധ്യാപികയുടെ ഭര്‍ത്താവ് പറഞ്ഞതോടെയാണ് ഇവരുടെ ദാമ്പത്യത്തില്‍ വിള്ളല്‍ വീഴുന്നത്. അധികം വൈകാതെ ഇവര്‍ ബന്ധം അവസാനിപ്പിയ്ക്കുകയും ചെയ്തു . ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം ലഭിച്ചതോടെയാണ് അധ്യാപിക തന്റെ സന്തോഷം സ്‌കൂളില്‍ വച്ച് തന്നെ പ്രകടിപ്പിച്ചത് .

സ്‌കൂളിലെ സഹപ്രവര്‍ത്തകര്‍ക്കും പ്രിയപ്പെട്ട വിദ്യാര്‍ഥിനികള്‍ക്കും അതിഗംഭീരമായ ഒരു വിരുന്ന് ഒരുക്കിയാണ് അധ്യാപിക വിവാഹ മോചനം ആഘോഷമാക്കിയത് . വിവിധ തരത്തിലുള്ള കേക്കുകള്‍, മധുര പലഹാരങ്ങള്‍ , ജ്യൂസുകള്‍ എന്നിവ ഒരുക്കിയാണ് സ്‌കൂളില്‍ തന്നെ ആഘോഷം സംഘടിപ്പിച്ചത് .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+