നഴ്സറിക്കുട്ടികള്‍ സെക്സിലേര്‍പ്പെട്ടു,ടീച്ചർ?
സൗത്ത് ജെഴ്സി: കുരുത്തം കെട്ട പിള്ളേരാണെങ്കില്‍ അച്ഛനമ്മമാര്‍ക്ക് മാത്രമല്ല പഠിപ്പിയ്ക്കുന്ന അധ്യാപകര്‍ക്കും പണി കിട്ടുമെന്ന കാര്യം ഉറപ്പാണ്. സൗത്ത് ജഴ്‌സിയിലെ ഒരു സ്‌കൂളിലെ അധ്യപികയ്ക്കാണ് കുട്ടികളുടെ കുരുത്തക്കേട് വിനായായത്. രണ്ട് എല്‍കെജി വിദ്യാര്‍ഥികളെ ടോയ്‌ലറ്റിലും ക്ളാസ് റൂമിലും നഗ്നരായി കണ്ടു. ഇതിനെ ചോദ്യം ചെയ്ത അധ്യാപികയോട് തങ്ങള്‍ സെക്‌സിലേര്‍പ്പെടുകയായിരുന്നെന്ന് കുട്ടികള്‍ പറഞ്ഞു. പ്രസ് ഓഫ് അറ്റ്‌ലാന്റിക് സിറ്റിയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.
കുട്ടികള്‍ സെക്‌സിലേര്‍പ്പെട്ട വിവരം അധ്യാപിക സ്‌കൂളിലെ മേലുദ്യോഗസ്ഥരെ അറിയിച്ചിരുന്നു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ വിവരം പൊലീസിനേയും മറ്റ് അധികൃതരേയും അറിയിച്ചു. എന്നാല്‍ പൊലീസ് കേസ് ക്‌ളോസ് ചെയ്തു.

കഴിഞ്ഞ 15 വര്‍ഷമായി അധ്യാപികയായി ജോലി നോക്കുന്ന മാഷിയോ എന്ന അധ്യാപികയ്ക്ക് സ്വന്തം ക്ളാസിലെ കുട്ടികള്‍ തന്നെയാണ് പണി കൊടുത്ത്. അഞ്ച് വയസുകാരനായ ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയുമാണ് സെക്‌സിലേര്‍പ്പെട്ടതിന് ടീച്ചര്‍ പിടികൂടിയത്.
സ്‌കൂളിന്റെ വിശ്വാസ്യതയെ പുറത്തുള്ളവര്‍ ചോദ്യം ചെയ്യാതിരിയ്ക്കുന്നതിനാണ് തിരക്കിട്ട് അധ്യാപികയ്‌ക്കെതിരെ നടപടിയ്‌ക്കൊരുങ്ങുന്നത്. അധ്യാപികയുടെ ശമ്പഴം നല്‍കി ഇവരെ സസ്‌പെന്‍ഡ് ചെയ്യാനാണ് തീരുമാനം. എന്നാല്‍ സ്‌കൂള്‍ ഉള്‍പ്പെടുന്ന മ്യൂല്ലിക്ക ടൗണ്‍ഷിപ്പ് എഡ്യൂക്കേഷന്‍ അസോസിയേഷന്‍ ആണ് അധ്യാപികയെ പുറത്താക്കുന്നതിനെപ്പറ്റി ആലോചിയ്ക്കുന്നത്.
ബോര്‍ഡ് ഓഫ് എഡ്യൂക്കേഷന്‍ ഈ വിഷയം ചര്‍ച്ച ചെയ്തിരുന്നു. അധ്യാപികയ്‌ക്കെതിരെ നടപടിയെടുക്കരുതെന്നാണ് യോഗത്തില്‍ പങ്കെടുത്ത ഭൂരിഭാഗം ആളുകളും ആവശ്യപ്പെട്ടത്.












Click it and Unblock the Notifications