കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജി വെച്ചിട്ടും അക്കൗണ്ടിലേക്ക് പണം; അധ്യാപകൻ തിരിച്ചേൽപ്പിച്ച തുക കണ്ടോ; കയ്യടി

വിദ്യാഭ്യാസ മന്ത്രാലയത്തില്‍ നിന്നും രാജിവെച്ചിട്ടും അധ്യാപകന് ശമ്പളം കൃത്യമായി കിട്ടുകയായിരുന്നു.

Google Oneindia Malayalam News
money

കുവെെറ്റ്: രാജി വെച്ചിട്ടും അക്കൗണ്ടിലേക്ക് കൃത്യമായി ശമ്പളം ലഭിച്ചാൽ എന്തുചെയ്യും. ചിലർ ഒന്നും മിണ്ടാതെ അത് എടുക്കും ചിലരാകട്ടെ അത് തിരിച്ചേൽപ്പിക്കും.

നിങ്ങളുടെ മനസ്സിൽ വരുന്ന ആദ്യത്തെ ചോദ്യം അങ്ങനെ രാജി വെച്ചാൽ‌ പിന്നെ അക്കൗണ്ടിലേക്ക് പണം വരുമോ എന്നായിരിക്കും ഒരു അധ്യാപകന്റെ അക്കൗണ്ടിലേക്ക് പണം വന്നു. എന്നാൽ തന്റെ അക്കൗണ്ടിലേക്ക് പണം വന്ന കാര്യം അറിഞ്ഞ അധ്യാപകൻ ആ പണം തിരിക നൽകി.

വിദ്യാഭ്യാസ മന്ത്രാലയത്തില്‍ നിന്നും രാജിവെച്ചിട്ടും അധ്യാപകന് ശമ്പളം കൃത്യമായി കിട്ടുകയായിരുന്നു. അബദ്ധത്തില്‍ ആയിരുന്നു അധികൃതർ അധ്യാപകന് ശമ്പളം നൽകിയത്. ഇസ്‌ലാമിക അധ്യാപകനായ ഗനേം അൽ ഹുസൈനിയാണ് പണം നൽകിയത്. എന്നാൽ പണം ലഭിച്ച അധ്യാപൻ പണം തിരികെ നല്‍കി മാതൃകയാവുകയായിരുന്നു,

കഴിഞ്ഞ വർഷം ഒക്‌ടോബറില്‍ ആണ് അദ്ദേഹം ജോലിയിൽ നിന്നും രാജി വെക്കുന്നത്. ജോലിയിൽ നിന്നും രാജി വെച്ചെങ്കിലും തുടർന്നുള്ള മാസങ്ങളിൽ എല്ലാം അകൗണ്ടിൽ പണം വന്നു. ഈ പണം ആണ് അധ്യാപകൻ തിരികെ നൽകിയത്. 2447 ദിനറാണ് തിരികെ നൽകിയത്.

നേരത്തെ ബീഹാറിലെ ഒരു അധ്യാപകൻ തന്റെ മൂന്ന് വർഷത്തെ സാലറി തിരിച്ചുനൽകിയിരുന്നു. തന്റെ ക്ലാസിൽ കുട്ടികൾ കയറാത്തതുകൊണ്ടായിരുന്നു അദ്ദേഹം സാലറി തിരിച്ചുനൽകിയത്. 23 ലക്ഷം രൂപയാണ് അദ്ദേഹം തിരിച്ചുനൽകിയത്.

ബിഹാറിലെ മുസാഫര്‍പൂരിലെ നിതീശ്വര്‍ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറാണ് ഡോ. ലാലന്‍ കുമാര്‍.
33 മാസത്തെ ശമ്പളമായ ഇരുപത്തിമൂന്ന് ലക്ഷം രൂപയാണ്
33 -കാരനായ അദ്ദേഹം ബീഹാറിലെ അംബേദ്കര്‍ യൂണിവേഴ്‌സിറ്റിയ്ക്ക് തിരികെ നല്‍കിയത്.

ജോലി ചെയ്യാതെ വെറുതെ ഇരുന്ന് ശമ്പളം വാങ്ങാന്‍ തന്റെ മനസാക്ഷി അനുവദിക്കുന്നില്ലെന്ന് അദ്ദേഹം വെസ്ചാന്‍സലര്‍ക്ക് അയച്ച കത്തില്‍ പറയുന്നു. 2019 സെപ്റ്റംബര്‍ 24 -നാണ് കുമാര്‍ നിയമിതനായത്. ഹിന്ദി വിഭാഗത്തിലെ 131 കുട്ടികളില്‍ ഒരാള്‍ പോലും തന്റെ ക്ലാസ്സില്‍ എത്തിയിരുന്നില്ല എന്നദ്ദേഹം പറഞ്ഞു..ബിആര്‍ അംബേദ്കര്‍ ബീഹാര്‍ യൂണിവേഴ്‌സിറ്റി രജിസ്ട്രാറായ ഡോ. താക്കൂറിന് കുമാര്‍ 23,82,228 രൂപയുടെ ചെക്കാണ് അദ്ദേഹം കൈമാറിയത്. ഡോ. താക്കൂര്‍ കുമാറിന്റെ ചെക്ക് ആദ്യം സ്വീകരിച്ചില്ല.

English summary
The teacher returned the money that came to the account by mistake
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X