Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദിയില്‍ ടീച്ചര്‍ വിദ്യാര്‍ഥികള്‍ക്ക് ലൈംഗിക ഉത്തേജക മരുന്ന് നല്‍കി

റിയാദ്: സൗദിയില്‍ വിദ്യാര്‍ഥികള്‍ക്ക് ടീച്ചര്‍ ലൈംഗിക ഉത്തേജക മരുന്ന് നല്‍കി . മക്കയിലെ ഒരു സ്‌കൂളിലാണ് ആണ്‍കുട്ടികള്‍ക്ക് ടീച്ചര്‍ ലൈംഗിക ഉത്തേജക മരുന്ന് വിറ്റത്. സംഭവത്തെപ്പറ്റി അന്വേഷണം പുരോഗമിയ്ക്കുകയാണ്. വിദ്യാഭ്യാസ വകുപ്പാണ് അന്വേഷണം നടത്തുന്നത് .

മക്കയിലെ ഒരു സ്‌കൂളിലാണ് ടീച്ചര്‍ കുട്ടികള്‍ക്ക് ലൈംഗിക ഉത്തേജക മരുന്ന് നല്‍കിയതായി സദ ദിപത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. മാധ്യമ വാര്‍ത്തയുടെ പശ്ചാത്തലത്തില്‍ സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ അതോറിറ്റി അറിയിച്ചു . റിപ്പോര്‍ട്ട് സത്യമാണെങ്കില്‍ ടീച്ചര്‍ക്കെതിരെ നടപടിയെടുക്കും .

Crime

പല ലൈംഗിക ഉത്തേജക മരുന്നുകള്‍ക്കും നിരോധനമുളള രാജ്യമാണ് സൗദി അറേബ്യ. ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കാണ് ടീച്ചര്‍ മരുന്ന് നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തെപ്പറ്റി അന്വേഷിയ്ക്കുന്നതിന് ഒരു പ്രത്യേക കമ്മിറ്റിയ്ക്ക് രൂപം നല്‍കിയിട്ടുണ്ട് . കുറ്റം കണ്ടെത്തിയാല്‍ ടീച്ചര്‍ക്കെതിരെ രാജ്യത്തെ നിയമം അനുസരിച്ചുള്ള പരമാവധി ശിക്ഷ തന്നെ നല്‍കും . സ്‌കൂളിന്റെ പേരോ ടീച്ചറുടെ പേരോ മറ്റ് വിവരങ്ങളോ ലഭ്യമല്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട് .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+