ക്ലാസ് മുറിയില്‍ അബദ്ധത്തില്‍ അശ്ലീല വീഡിയോ പ്രദര്‍ശിപ്പിച്ച അധ്യാപകന് വിലക്ക്
ലണ്ടന്‍: വിദ്യാര്‍ഥികള്‍ക്ക് ഐടി ക്ലാസ് കൈകാര്യം ചെയ്തുകൊണ്ടിരിക്കെ അബദ്ധത്തില്‍ മോണിറ്ററില്‍ അശ്ലീല ദൃശ്യം കടന്നു വന്നതിനെ തുടര്‍ന്ന് അധ്യാപകന് വിലക്ക്. സ്‌കോട്ട്‌ലന്‍ഡിലെ കോര്‍ട്ട്ബ്രിഡ്ജ് ഹൈസ്‌കൂള്‍ ഐടി ട്യൂട്ടറായ സ്റ്റീവന്‍ ലാറിയെയാണ് അധ്യാപനത്തില്‍ നിന്നും വിദ്യാഭ്യാസ വകുപ്പ് വിലക്കിയിരിക്കുന്നത്.
അധ്യാപകനെതിരെ ക്ലാസിലെ കുട്ടികള്‍ പ്രിന്‍സിപ്പലിന് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് നടപടി. ക്ലാസിലെ വലിയ മോണിറ്ററില്‍ ഐടി വിഷയം പഠിപ്പിച്ചുകൊണ്ടിരിക്കെ ഇന്റര്‍നെറ്റിലെ ഏതോ വെബ്‌സൈറ്റ് അബദ്ധത്തില്‍ ക്ലിക്ക് ചെയ്തതാണ് അധ്യാപകന് വിനയായത്. 13 വയസ് മാത്രം പ്രായമുള്ളവരാണ് ക്ലാസിലെ കുട്ടികള്‍.

ചില കുട്ടികള്‍ നേരിട്ട് പരാതി പറഞ്ഞപ്പോള്‍ ചിലര്‍ രക്ഷിതാക്കള്‍ വഴി പരാതി സ്‌കൂള്‍ അധികൃതര്‍ക്ക് നല്‍കുകയായിരുന്നു. വിദ്യാര്‍ഥികളുടെ പരാതിക്ക് പിന്നാലെ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്യുകയും പിന്നീട് വിദ്യാഭ്യാസ കൗണ്‍സില്‍ അധ്യാപനത്തില്‍ നിന്നും പൂര്‍ണമായും വിലക്കുകയുമായിരുന്നു. വിലക്ക് വന്നതോടെ അധ്യാപകന് മറ്റു സ്‌കൂളുകളില്‍ ഇന് ജോലി ചെയ്യാന്‍ സാധിക്കില്ല.
അധ്യാപകന്റെ പൂര്‍വ വിദ്യാര്‍ഥികള്‍ക്കൊന്നും അദ്ദേഹത്തെക്കുറിച്ച് ഇത്തരമൊരു പരാതിയില്ല. വിദ്യാര്‍ഥികളുമായി സൗഹൃദം സ്ഥാപിക്കുന്ന മികച്ച അധ്യാപകന്‍ എന്നാണ് മിക്ക പൂര്‍വ വിദ്യാര്‍ഥികളും ഇദ്ദേഹത്തെക്കുറിച്ച് പ്രതികരിച്ചത്. എന്നാല്‍, അബദ്ധത്തിലായാലും കുട്ടികളുടെ മുന്നില്‍ പോണ്‍ പ്രദര്‍ശിപ്പിച്ചെന്ന ഗുരുതരമായ കുറ്റം സ്റ്റീഫന്‍ ലാറിക്ക് വിനയാവുകയായിരുന്നു.












Click it and Unblock the Notifications