കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വവര്‍ഗാനുരാഗികള്‍ ഒരുമിച്ച് ജീവിക്കുന്നത് വിവാഹത്തിന് തുല്യമാക്കരുത്: മാര്‍പാപ്പ

Google Oneindia Malayalam News

വത്തിക്കാന്‍ സിറ്റി: സ്വവര്‍ഗാനുരാഗികള്‍ ഒരുമിച്ച് ജീവിക്കുന്നത് വിവാഹത്തിന് തുല്യമാക്കരുതെന്ന് പ്രാന്‍സിസ് മാര്‍പാപ്പ. എന്നാല്‍ സ്വവര്‍ഗാനുരാഗികളെ അകറ്റി നിര്‍ത്തരുതെന്നും മാര്‍പാപ്പ പറഞ്ഞു. നിരവധി ബിഷപ്പുമാരുമായി രണ്ടു വര്‍ഷത്തിലേറെ നടന്ന നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ആഗോള കത്തോലിക്കസഭയ്ക്കുള്ള നിര്‍ദേശങ്ങള്‍ മാര്‍പാപ്പ പുറത്തിറക്കിയത്.

വിവാഹം, പുനര്‍വിവാഹം, കുടുംബജീവിതം, ലൈംഗീക ന്യൂനപക്ഷങ്ങള്‍, സ്വവര്‍ഗാനുരാഗം തുടങ്ങിയ വിഷയങ്ങളിലാണ് മാര്‍പാപ്പ് കത്തോലിക സഭയുടെ നിലപാടുകള്‍ വ്യക്തമാക്കിയത്. വിവാഹബന്ധം വേര്‍പെടുത്തിയവരെയും പുനര്‍ വിവാഹം ചെയ്തവരെയും മാറ്റി നിര്‍ത്തേണ്ടതില്ലെന്നും മാര്‍പാപ്പ് പറഞ്ഞു.

Francis Mar Papa

സ്വവര്‍ഗാനുരാഗികള്‍ നമ്മുടെ കുടുംബത്തിലെ ഭാഗം തന്നെയാണ്. സ്വവര്‍ഗാനുരാഗികളുടെ ഒരുമിച്ചുള്ള ജീവിതത്തിന് വിവാഹത്തിന് തുല്ലയമായ പദവി നല്‍കാന്‍ ആകില്ല എന്നാല്‍ ഇത്തരം ആളുകളോട് വിവേചനം പാടില്ലെന്നും പോപ്പ് വ്യക്തമാക്കി.

കൂടുതല്‍ സ്‌നേഹവും സംസ്‌കാരവും സമൂഹത്തില്‍ സൃഷ്ടിക്കുകയാണ് നാം വേണ്ടത്. വിമര്‍ശനങ്ങളോട് അസഹിഷ്ണുത കാണിക്കേണ്ടതില്ല. ജീവിതകാലം മുഴുവന്‍ ശല്യമായി തീരുന്ന വിവാഹ ബന്ധങ്ങള്‍ നിലനില്‍ക്കണമെന്ന് വാശിപിടിക്കേണ്ടതില്ലെന്നും പോപ്പ് അഭിപ്രായപ്പെടുന്നു.

കൂട്ടികളെ ആചാര്യ മര്യാദകള്‍ പഠിപ്പിക്കാനും തെറ്റുകള്‍ക്ക് ശിക്ഷ നല്‍കാനും പോപ്പ് നിര്‍ദേശിക്കുന്നുണ്ട്. കുടുംബ മൂല്യങ്ങള്‍ തകര്‍ക്കുന്ന ടെലിവിഷന്‍ പരിപാടികള്‍ കുട്ടികളെ കാണിക്കരുത് കുട്ടികളാണ് ലോകത്തിന്റെ ഭാവി അവരുടെ ആരോഗ്യത്തില്‍ നാം ശ്രദ്ധിക്കമമെന്നും പോപ്പ് നിര്‍ദ്ദേശിച്ചു.

English summary
Same sex marriage shoul not be equal to legal marriage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X