കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ന്യൂജേഴ്സിയിൽ സോഫ്റ്റ് വെയർ എഞ്ചിനീയർ കൊല്ലപ്പെട്ട സംഭവം: പ്രതി ഭർത്താവെന്ന് ബന്ധുക്കൾ !!

എന്‍ ശശികല(40) മകന്‍ അനീഷ് സായ് (7) എന്നിവരെയാണ് കഴിഞ്ഞ ദിവസം ന്യൂജേഴ്‌സിയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

  • By മരിയ
Google Oneindia Malayalam News

ഹൈദരാബാദ്: അമേരിക്കയില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറും മകനും മരിച്ച സംഭവം കൊലപാതകമെന്ന് ബന്ധുക്കള്‍. യുവതിയുടെ ഭര്‍ത്താവ് തന്നെയാണ് കൊലയ്ക്ക് പിന്നിലെന്നാണ് ബന്ധുക്കളുടെ ആരോപണം.

ആന്ധ്ര സ്വദേശിയും സോഫ്റ്റ് വെയര്‍ എഞ്ചീനിയറുമായി എന്‍ ശശികല(40) മകന്‍ അനീഷ് സായ് (7) എന്നിവരെയാണ് കഴിഞ്ഞ ദിവസം ന്യൂജേഴ്‌സിയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശശികലയും ഭര്‍ത്താവും സോഫ്റ്റ് വെയര്‍ എഞ്ചിനീയറുമായ ഹനുമന്ദറാവു തന്നെയാണ് പോലീസില്‍ വിവരം അറിയിച്ചിരുന്നത്.

ക്രൂരമായി

ശശികലയുടേയും മകന്റേയും ദേഹത്ത് നിരവധി മുറിവുകള്‍ ഉണ്ടായിരുന്നു. ഭര്‍ത്താവ് ഹനുമന്ദറാവുവാണ് ഭാര്യയും കുഞ്ഞും മരിച്ച് കിടക്കുന്ന വിവരം പോലീസില്‍ അറിയിച്ചത്. ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

കൊലപാതകം

മകളെ ഹനുമന്ദറാവു കൊന്നതാണെന്നാണ് ശശികലയുടെ അച്ഛന്‍ വെങ്കടേശ്വര റാവു ആരോപിയ്ക്കുന്നത്. ഹനുമന്ദറാവുവിന് കുറച്ച് വര്‍ഷങ്ങളായി ഒരു സ്ത്രീയുമായി അടുപ്പം ഉണ്ടെന്നും ഇവരോടൊപ്പം ജീവിക്കാനായി ഭാര്യയേയും മകനേയും ഒഴിവാക്കാനാണ് കൊല നടത്തിയത് എന്നുമാണ് ബന്ധുക്കളുടെ പരാതി.

കുടുംബ പ്രശ്‌നങ്ങള്‍

10 വര്‍ഷം മുമ്പാണ് ശശികലയും ഭര്‍ത്താവും അമേരിക്കയിലേക്ക് പോയത്. രണ്ട് പേരും ന്യൂജേഴ്‌സില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍മാരായി ജോലി ചെയ്യുകയായിരുന്നു. ഏതാനും വര്‍ഷങ്ങളിയി ഹനുമന്ദറാവുവിന്റെ അവിഹിത ബന്ധത്തിന്റേ പേരില്‍ ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു.

മോഷണമോ...?

മോഷണ ശ്രമത്തിന് ഇടേ നടന്ന കൊലപാതകമാണോ ഇത് എന്ന് പോലീസ് പരിശോധിയ്ക്കുന്നുണ്ട.് അതിനായി ഹനുമന്ദ റാവുവിനേയും സുഹൃത്തുക്കളേയും ചോദ്യം ചെയ്ത് വരികയാണ് പോലീസ്.

നാട്ടിലേക്ക്

ശശികലയുടേയും മകന്റേയും മൃതദേഹങ്ങള്‍ എന്നാണ് നാട്ടിലെത്തിയ്ക്കുന്നത് എന്ന് വ്യക്തമല്ല. ഇന്ത്യന്‍ എംബസി മുഖേനെയും ന്യൂജേഴ്‌സിയിലെ തെലുങ്കു അസോസിയേഷന്‍ മുഖേനെയുമാണ് ഇക്കാര്യങ്ങള്‍ ചെയ്യുന്നത്.

ആശങ്കയിൽ

രണ്ട് മാസത്തിന് ഇടേ അമേരിക്കയിലെ ഇന്ത്യക്കാർക്ക് നേരെ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണ് ന്യൂജേഴ്സിയിലേത്. നേരത്തെ എയറോ നോട്ടിക്കൽ എഞ്ചിനീയറായ ശ്രീനിവാസ കുച്ചിഭോട്ലേയെ ഒരു അമേരിക്കകാരൻ വെടിവെച്ച് കൊന്നിരുന്നു. ഞങ്ങളുടെ രാജ്യത്ത് നിന്ന് തിരികെ പോകൂ എന്ന് അലറി കൊണ്ടായിരുന്നു ഇത്.

സുരക്ഷ

കുടിയേറ്റക്കാരെ പ്രോത്സാഹിപ്പിയ്ക്കാത്ത ട്രെംപ് ഭരണകൂടം അധികാരത്തിലെത്തിയ ശേഷം അമേരിക്കയിൽ ഉള്ള വിദേശികൾ ഭീതിയിൽ ആണ്. അടിയ്ക്കടി ഉണ്ടാകുന്ന വംശീയ വിദ്വേഷ പ്രസംഗങ്ങളും ആക്രമണങ്ങളും ഇന്ത്യൻ സമൂഹത്തെ ഭീതിയിൽ ആഴ്ത്തുന്നു.

സുരക്ഷിതർ

അമേരിക്കയിൽ കഴിയുന്ന ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പുവരുത്താൻ എല്ലാ നടപടികളും സ്വീകരിയ്ക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യൻ എംബസി ശശികലയുടെ മരണവുമായി ബന്ധപ്പെട്ട് നന്നായി സഹകരിയ്ക്കുന്നുണ്ട്. അമ്മയുടേയും കുഞ്ഞിന്റേയും മൃതദേഹം നാട്ടിലെത്തിയ്ക്കാനുള്ള നടപടി പുരോഗമിയ്ക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

English summary
Sasikala and her husband had led a troubled life for the last five years over the husband's affair and financial disputes, Say's here parents.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X