അച്ഛന്‍ യൂട്യൂബിലിട്ട വീഡിയോ നാണംകെടുത്തി; 13 കാരി ആത്മഹത്യ ചെയ്തു
ന്യൂയോര്‍ക്ക്: അച്ഛന്‍ യൂട്യൂബില്‍ ഇട്ട ഒരു വീഡിയോയില്‍ നാണംകെട്ട 13 കാരി ആത്മഹത്യ ചെയ്തു. അമേരിക്കയിലെ ടാകോമയില്‍ മെയ് 29നാണ് സംഭവം. കുട്ടിയുടെ മരണ ശേഷം നടത്തിയ അന്വേഷണത്തിലാണ് ആത്മഹത്യയാണെന്നും കാരണം ഇതാണെന്നും പുറത്തറിഞ്ഞത്.
ഇസബെല്‍ ലക്‌സമന എന്ന പതിമൂന്നുകാരിയാണ് ആത്മഹത്യ ചെയ്തത്. സംഭവം ആത്മഹത്യയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ആത്മഹത്യയ്ക്ക് തൊട്ടുമമ്പാണ്, 15 മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോ പിതാവ് യൂട്യൂബില്‍ ഇട്ടത്.

ഇസബലും പിതാവും തമ്മിലുള്ള സംഭാഷണമായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്. മുടി മുറിച്ച് ഇസബല്‍ റോഡില്‍ ഇടുന്നതും പിതാവ് വഴക്കു പറയുന്നതുമാണ് വീഡിയോ. മുടി മുറിച്ച് താഴെ ഇടരുതെന്ന് പല വട്ടം പറഞ്ഞതാണെന്ന് വീഡിയോയില്‍ പിതാവ് ഇസബലിനെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. ഈ രംഗങ്ങള്‍ ഓണ്‍ലൈനില്‍ വന്നതോടെ നാണകെട്ട പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നത്രെ.
എന്തായാലും ഇസബലിന്റെ മരണത്തിന് ശേഷം പെണ്‍കുട്ടിയുടെ സുഹൃത്തുക്കള്‍, മക്കളോട് മോശമായി പെരുമാറുന്ന രക്ഷിതാക്കള്‍ക്കെതിരെ ഫേസ്ബുക്കില്‍ ഒരു പേജ് തുടങ്ങിയിട്ടുണ്ട്. മക്കളെ നാണം കെടുത്തുന്ന രക്ഷിതാക്കളുടെ പെരുമാറ്റത്തിനെതിരെ അവബോധം വളര്‍ത്തുകയാണ് പേജിന്റെ ലക്ഷ്യം












Click it and Unblock the Notifications