കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരുമിച്ച് നൃത്തം ചെയ്യാന്‍ സമ്മതിച്ചില്ല; 16കാരിയെ സഹപാഠി കൊലപ്പെടുത്തി

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ഒരുമിച്ച് നൃത്തം ചെയ്യാനുള്ള ക്ഷണം സ്വീകരിക്കാത്തതിനെ തുടര്‍ന്ന് സഹപാഠിയെ കൊലപ്പെടുത്തിയ 19കാരന് 25 വര്‍ഷം തടവ്. ക്രിസ്റ്റഫര്‍ പ്ലാക്‌സണെയാണ് മില്‍ഫോര്‍ഡ് സുപ്രീം കോടതി തടവ് വിധിച്ചത്. ജോനാഥന്‍ ലോ ഹൈസ്‌കൂളില്‍ 2014 ഏപ്രില്‍ 15നായിരുന്നു സംഭവം. 16കാരിയായ മാരെന്‍ സാഞ്ചേസിനെയാണ് ക്രിസ്റ്റഫര്‍ കൊലപ്പെടുത്തിയത്.

സഹപാഠിയെ കൊലപ്പെടുത്താനുള്ള യാതൊരു സാഹചര്യവും നിലനിന്നിരുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച കോടതിയാണ് 25 വര്‍ഷത്തെ തടവിന് വിധിച്ചത്. എന്നാല്‍ കോടതി വിധിയില്‍ സംതൃപ്ചതരല്ലെന്ന് അറിയിച്ച സാഞ്ചേസിന്റെ മാതാപിതാക്കള്‍ അമേരിക്കയില്‍ പുതുതായി നിലവില്‍ വന്ന ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം 13 വര്‍ഷത്തെ തടവിന് ശേഷം കുറ്റവാളിക്ക് ജാമ്യം നേടി പുറത്തിറങ്ങാമെന്ന് ചൂണ്ടിക്കാണിക്കുന്നു. ഇത്തരത്തിലുള്ള ഹീനകരമായ കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്ന കുട്ടിക്കുറ്റവാളികള്‍ക്ക് ഗുരുതരമായ ശിക്ഷ നല്‍കിയില്ലെങ്കില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഇത് പിന്‍തുടരാനുള്ള പ്രവണത വര്‍ദ്ധിക്കുമെന്നും സാഞ്ചേസിന്റെ മാതാപിതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ നൃത്തം ചെയ്യാന്‍ വിസമ്മതിച്ചതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് തെളിയിക്കുന്ന സുപ്രധാന രേഖകള്‍ പ്രോസിക്യൂഷന് ലഭിച്ചിട്ടുണ്ട്. പ്രതിഭാഗം അഭിഭാഷകന്‍ ഇത് നിരസിക്കാന്‍ ശ്രമിച്ചെങ്കിലും തന്നെ കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചത് ഇതേ കാരണം തന്നെയാണന്ന് പ്രതി കുറ്റസമ്മതം നടത്തി.

dance

സ്‌കൂളിലെ വരന്തയില്‍ വച്ച് രാവിലെ 7.15 ഓടെയായിരുന്നു സാഞ്ചേസ് ആക്രമിക്കപ്പെട്ടത്. പ്രകോപനമില്ലാതെ പ്ലാക്‌സണ്‍ സാഞ്ചേസിനെ ആക്രമിക്കുകയായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച സാക്ഷിമൊഴി. രക്തത്തില്‍ കുതിര്‍ന്ന യൂണിഫോണിഞ്ഞ് നിന്ന പ്ലാക്‌സണെ പ്രിന്‍സിപ്പലിന്റെ മുറിയില്‍ വച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. സ്‌കൂളില്‍ വച്ച് പ്രാഥമിക ശുശ്രൂഷ നല്‍കി സാഞ്ചേസിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

English summary
Teen kills classmate after prom rejection
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X