കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രിയുടെ മുഖത്തിടിച്ചു, കണ്ണട അടിച്ചുപൊട്ടിച്ചു!

  • By Muralidharan
Google Oneindia Malayalam News

മാഡ്രിഡ്: സ്പാനിഷ് പ്രധാനമന്ത്രിയായ മാരിയാനോ രജോയ്‌ക്കെതിരെ ആക്രമണം. ഒരു തിരഞ്ഞെടുപ്പ് പരിപാടിക്കിടെയാണ് പ്രധാനമന്ത്രിക്ക് നേരെ 17 വയസ്സുള്ള ചെറുപ്പക്കാരന്റെ ആക്രമണം ഉണ്ടായത്. പ്രധാനമന്ത്രിയെ കൈ ചുരുട്ടി മുഖത്തിടിച്ച ചെറുപ്പക്കാരന്‍ കണ്ണടയും അടിച്ചുപൊട്ടിച്ചു. സ്‌പെയിനിലെ വടക്കുപടിഞ്ഞാറന്‍ നഗരമായ ഗലീസിയയിലാണ് സംഭവം നടന്നത്.

ഞായറാഴ്ച സ്‌പെയിനില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് ആക്രമണം. 60കാരനായ മാരിയാനോ രജോയ് ആള്‍ക്കൂട്ടത്തിനിടെ നടക്കവേ ഒരു ചെറുപ്പക്കാരന്‍ അടുത്തുവന്ന് മുഖത്ത് ഇടിക്കുകയായിരുന്നു എന്ന് രജോയുടെ പാര്‍ട്ടിയിലെ നേതാക്കളില്‍ ഒരാള്‍ പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ കണ്ണട തെറിച്ചുപോകുകയും പൊട്ടുകയും ചെയ്തു. സംഭവത്തിന് പിന്നാലെ, മാരിയാനോ രജോയ് കണ്ണട ധരിക്കാതെ നില്‍ക്കുന്ന ഫോട്ടോയും പുറത്തുവിട്ടിട്ടുണ്ട്. മുഖത്ത് അടിയേറ്റ പാടുകളും ചിത്രത്തില്‍ കാണാം.

mariano-rajoy

ഇടിയേറ്റിട്ടും രജോയ് പരിപാടി അവസാനിപ്പിക്കാനൊന്നും നിന്നില്ല. തിരഞ്ഞെടുപ്പ് പരിപാടികളുമായി മുന്നോട്ടുപോകാനായിരുന്നു പ്രധാനമന്ത്രിയുടെ തീരുമാനം. പ്രധാനമന്ത്രിയെ അടിച്ച ചെറുപ്പക്കാരനെ പോലീസ് പിടികൂടിയിട്ടുണ്ട്. ഇയാളുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കറുത്ത ജാക്കറ്റ് ധരിച്ച ഒരു ചെറുപ്പക്കാരന്‍ പ്രധാനമന്ത്രിയുടെ സമീപത്ത് എത്തുകയും മുഖത്ത് ഇടിക്കുകയും ചെയ്യുന്നതായി വീഡിയോ ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്.

English summary
Spain's Prime Minister Mariano Rajoy suffered a scare today when a 17-year-old youth punched him in the face during a campaign appearance in his northwestern fiefdom of Galicia, breaking his glasses.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X