Get Updates
Get notified of breaking news, exclusive insights, and must-see stories!

13 കാരിയായ കാമുകിയുടെ സന്ദേശം കണ്ട് 11കാരന്‍ ഞെട്ടി!! 11 കാരന്‍ ചെയ്തത്...ആ സന്ദേശം!!

കൂട്ടുകാരിയുടെ തമാശ 11 കാരന്‍ കാര്യമായി എടുക്കുകയായിരുന്നു

വാഷിങ്ടണ്‍: പ്രായപൂര്‍ത്തിയാവാത്ത ഒരു പെണ്‍കുട്ടിയുടെ തമാശ കൊണ്ട് പൊലിഞ്ഞത് 11 കാരന്റെ ജീവന്‍. അമേരിക്കയിലെ വാഷിങ്ടണിലാണ് മനസാക്ഷിയെ നടുക്കുന്ന സംഭവം അരങ്ങേറിയത്. 11 കാരന്റെ ആത്മഹത്യയെ തുടര്‍ന്ന് 13 കാരിക്കെതിരേ പോലീസ് കേസെടുക്കുകയും ചെയ്തു. ടൈസണ്‍ ബെന്‍സെന്ന 11 കാരനാണ് ആത്മഹത്യ ചെയ്തത്.

സംഭവം ഇങ്ങനെ

വീട്ടിലെ മുറിയില്‍ ഇരിക്കുമ്പോഴാണ് ടൈസണിന്റെ ഫോണിലേക്ക് ഒരു സന്ദേശം ലഭിക്കുന്നത്. 13 കാരിയായ തന്റെ ഗേള്‍ഫ്രണ്ട് ആത്മഹത്യ ചെയ്‌തെന്നായിരുന്നു ഈ സന്ദേശം.

11 കാരന്‍ ചെയ്തത്

ഈ സന്ദേശം വായിച്ചു മനസ്സ് തകര്‍ന്ന 11 കാരനായ ടൈസണ്‍ മിഷിഗണിലുള്ള സ്വന്തം വീട്ടില്‍ തൂങ്ങിമരിക്കുകയായിരുന്നു. സന്ദേശം ലഭിച്ച് രണ്ടു മണിക്കൂറിനുള്ളിലാണ് ടൈസണ്‍ ജീവനൊടുക്കിയതെന്ന് പോലീസ് പറയുന്നു.

പെണ്‍കുട്ടിയുടെ പേര്

11 കാരന്റെ മരണത്തിനു കാരണക്കാരിയായ പെണ്‍കുട്ടിയുടെ പേരോ മറ്റു വിവരങ്ങളോ പോലീസ് പുറത്തുവിട്ടിട്ടില്ല. എങ്കിലും പെണ്‍കുട്ടിക്കെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ശിക്ഷ ലഭിക്കും

ടെലി കമ്മ്യൂണിക്കേഷന്‍ സംവിധാനം ദുരുപയോഗം ചെയ്തതിന് ആറു മാസത്തെയും 11 കാരന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഒരു വര്‍ഷത്തെയും തടവുശിക്ഷ പെണ്‍കുട്ടിക്കു ലഭിക്കും.

അമ്മയുടെ വിശദീകരണം

മരിച്ച ടൈസണിന്റെ അമ്മ അന്നു നടന്നതിനെക്കുറിച്ച് ഇങ്ങനെയാണ് വിശദീകരിച്ചത്. സ്‌കൂളില്‍ നിന്നു തിരിച്ചെത്തിയ അവന്‍ വളരെ സന്തോഷവാനായാണ് കാണപ്പെട്ടത്. ഭക്ഷണശേഷം അവന്‍ രാത്രി 10 മണിയോടെ റൂമിലേക്കു പോയി കതകടയ്ക്കുകയായിരുന്നു.

മുറിയിലെത്തി

ടൈസണിനെക്കൂടാതെ മറ്റു രണ്ടു മക്കള്‍ കൂടി ദമ്പതിമാര്‍ക്കുണ്ടായിരുന്നു. അന്നു രാത്രി ഉറങ്ങുന്നതിനു മുമ്പ് മൂന്നു മക്കളുടെയും റൂമിലെത്തി അവര്‍ ഉറങ്ങിയോയെന്ന് നോക്കിയതായി അമ്മ കാറ്ററീന ഗോസ് പറഞ്ഞു.

മുറി തുറക്കാനായില്ല

ടൈസണിന്റെ മുറി അകത്തു നിന്നും അടച്ചതായി അപ്പോഴാണ് കണ്ടത്. മറ്റൊരു താക്കോല്‍ ഉപയോഗിച്ച് വാതില്‍ തുറന്ന് അകത്തു കയറിയപ്പോള്‍ അവനെ കണ്ടില്ല. എന്നെ പറ്റിക്കാന്‍ അവന്‍ ഒളിച്ചിരിക്കുകയാണെന്നാണ് അപ്പോള്‍ കരുതിയതെന്ന് ഗോസ് പറഞ്ഞു.

കുളിമുറിയില്‍ കണ്ടെത്തി

മുറിക്കുള്ളിലെ കുളിമുറി പരിശോധിച്ചപ്പോഴാണ് ടൈസണിനെ തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്. ഉടന്‍ തന്നെ അവനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് ഗോസ് കണ്ണീരോടെ വ്യക്തമാക്കി.

കൂട്ടുകാരിയുടെ അക്കൗണ്ട് ഉപയോഗിച്ചു

ടൈസണ്‍ മെസേജിങ് ആപ്ലിക്കേഷനായ സ്‌നാപ്പ്ചാറ്റ് സ്ഥിരമായി ഉപയോഗിച്ചിരുന്നു. അവന്റെ കൂട്ടുകാരിയായ 13 കാരി അവളുടെ സുഹൃത്തിന്റെ അക്കൗണ്ട് ഉപയോഗിച്ചാണ് മകന് മെസേജ് അയച്ചത്. ഇത് അവന്‍ കാര്യമായി എടുക്കുകയായിരുന്നുവെന്നും ഗോസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+