സൗന്ദര്യം കൂട്ടാനുള്ള ശസ്ത്രക്രിയയ്ക്കിടെ ബ്യൂട്ടി ക്വീന്‍ മരിച്ചു, കാണൂ
ക്വിറ്റോ: ഇക്കഡോറിയന്‍ ബ്യൂട്ടി ക്വീന്‍ സൗന്ദര്യവര്‍ധക ശസ്ത്രക്രിയയ്ക്കിടെ മരിച്ചു. ക്വീന്‍ ഒഫ് ഡുരാന്‍ ആയി തിരഞ്ഞെടുക്കപ്പെട്ട കാതറീന് കാന്‍ഡോ എന്ന പത്തൊന്‍പതുകാരിയാണ് ശരീരത്തിലെ കൊഴുപ്പ് നീക്കുന്ന ശസ്ത്രക്രിയയ്ക്കിടെ മരിച്ചത്. മെഡിക്കല്‍ വിദ്യാര്‍ഥിനിയും മോഡലും കൂടിയാണ് കാതറീന്. ശസ്ത്രക്രിയയ്ക്കിടെ ഹൃദയാഘാതമുണ്ടായാണ് മോഡല്‍ മരിച്ചതെന്നാണ് ആശുപത്രി അധികൃതര്‍ നല്കുന്ന വിശദീകരണം.
ഒക്ടോബറിലാണ് ക്വീന്‍ ഓഫ് ഡുറാന് ആയി കാതറീനെ തിരഞ്ഞെടുത്തത്. അന്ന് സമ്മാനമായി ഒരു കാറും ടാബ്ലറ്റും അതോടൊപ്പം തന്നെ സൗജ്യമായി ലിപോസക്ഷന് (കൊഴുപ്പ് നീക്കം ചെയ്യുന്ന കോസ്മെറ്റിക് സര്‍ജറി) ചെയ്യാനുള്ള അവസരവും നല്കി. ഒരു സ്വകാര്യ ആശുപത്രിയാണ് ലിപോസക്ഷന് ഓഫര്‍ നല്‍കിയത്.
എന്നാല്‍ മോഡല്‍ ആദ്യം അതിന് തയ്യാറായിരുന്നില്ല. തനിയ്ക്ക് ഭാരക്കൂടുതല്‍ ഇല്ലെന്നും ശസ്ത്രക്രിയയുടെ ആവശ്യം ഇല്ലെന്നും ഇവര്‍ പറഞ്ഞു. എന്നാല്‍ ക്ളീനിക്കിലെ ഡോക്ടര്‍ ഏറെ നിര്‍ബന്ധിച്ച് മോഡലിന് ശസ്ത്രക്രിയയ്ക്ക് വിധേയയാക്കുകയായിരുന്നു. മോഡലിന്റെ മരണത്തെത്തുടര്‍ന്ന് ഡോക്ടര്‍ അറസ്റ്റിലായി. കൂടുതല്‍ വിശേഷങ്ങളിലേയ്ക്ക്...

കാതറിന് കാന്‍ഡോ
ഇക്കഡോറിലെ സൗന്ദര്യമത്സരങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു കാതറീന് കാന്‍ഡോ. മെഡിക്കല്‍ വിദ്യാര്‍ഥിനിയായിരുന്നു ഈ പത്തൊന്‍പതുകാരി. മോഡലിംഗ് രംഗത്തും സജീവമായിരുന്നു.

ക്വീന്‍ ഓഫ് ഡുറാന്
2014 ഒക്ടോബറിലാണ് ക്വീന്‍ ഓഫ് ഡുറാന് ആയി കാതറീന് തിരഞ്ഞെടുക്കപ്പെട്ടത്

സമ്മാനം
ബ്യൂട്ടി ക്വീന്‍ ആയി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് സൗജന്യമായി സൗന്ദര്യ വര്‍ധക ശസ്ത്രക്രിയ നടത്താനുള്ള ഓഫര്‍ മോഡലിന് ലഭിയ്ക്കുന്നത്

കോസ്മെറ്റിക് സര്‍ജ്ജറിയ്ക്ക് തയ്യാറായിരുന്നില്ല
കാതറീന് കോസ്മെറ്റിക് സര്‍ജ്ജറിയ്ക്ക് തയ്യാറായിരുന്നില്ലെന്ന് സഹോദരനായ 24കാരന് പറയുന്നു.

തടി കുറയ്ക്കേണ്ട ആവശ്യമില്ല
തടികുറയ്ക്കേണ്ട ആവശ്യമില്ലെന്ന് മോഡല്‍ ശസ്ത്രക്രിയ്ക്ക് നിര്‍ബന്ധിച്ച് ഡോക്ടറെ അറിയിച്ചു. എന്നാല്‍ വീണ്ടും വീണ്ടും മോഡലിനെ നിര്‍ബന്ധിയ്ക്കുകയായിരുന്നു ഡോക്ടര്‍

നിര്‍ബന്ധത്തി വഴങ്ങി
ഡോക്ടറുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് കാതറീന് ശസ്ത്രക്രിയ്ക്ക് വിധേയയാത്

ജനവരി പത്തിന്
ജനവരി പത്തിനാണ് താരം ശസ്ത്രക്രിയ്ക്ക് വേണ്ടി ആശുപത്രിയില്‍ എത്തിയത്

മരണം
ശസ്ത്രക്രിയയ്ക്കിടെ ഹൃദയാഘാതം ഉണ്ടായി കാതറീന് മരിച്ചുവെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. യഥാര്‍ത്ഥ കാരണം ഇതുവരെയും വ്യക്തമായിട്ടില്ല.

ഡോക്ടര്‍ അറസ്റ്റില്‍
കാതറീനെ ശസ്ത്രക്രിയ്ക്ക് വിധേയനാക്കിയ ഡോക്ടര്‍ അറസ്റ്റിലായി

നിയമനടപടിയ്ക്ക്
മോഡലിന്റെ മരണത്തെത്തുടര്‍ന്ന് നിയമ നടപടിയ്ക്ക് ഒരുങ്ങുകയാണ് കുടുംബം.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications