ഗൈനക്കോളജിസ്റ്റ് ചമഞ്ഞ് 17കാരന് ചികിത്സ നടത്തി, രോഗികള്‍ ഞെട്ടലില്‍
ന്യൂയോര്‍ക്ക്: ഗൈനക്കോളജിസ്റ്റ് ചമഞ്ഞ് ആശുപത്രിയില്‍ വിലസിയ 17കാരന് പൊലീസ് പിടിയില്‍. അമേരിയ്ക്കയിലെ ഒരു ആശുപത്രിയിലാണ് 17കാരന് ഗൈനക്കോളജിസ്റ്റായി ഒരു മാസത്തോളം വിലസിയത്. കുട്ടി ഡോക്ടറുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഒരു ഡോക്ടറാണ് കള്ളനെ കൈയ്യോടെ പിടികൂടിയത്. ഫ്ളോറിഡയിലെ വെസ്റ്റ് പാം ബീച്ചിലെ സെന്റ് മേരീസ് മെഡിക്കല്‍ സെന്ററിലാണ് വ്യാജ ഡോക്ടര്‍ ചികിത്സ നടത്തിയത്.
സ്ത്രീകളെ ലക്ഷ്യമിട്ട് തന്നെയാണ് കുട്ടി ഡോക്ടര്‍ ഗൈനക്കോളജി വിഭാഗത്തില്‍ തന്നെ കയറിപ്പറ്റിയത്. വെളുത്ത കോട്ടും സ്റ്റെതസ്കോപ്പും ഒക്കെയായി വരാന്തയിലൂടെ നടക്കുന്ന യുവ ഡോക്ടര്‍ വ്യാജനാണെന്ന് അറിഞ്ഞതിന്റെ ഞെട്ടലിലാണ് ആശുപത്രി ജീവനക്കാര്‍. എന്നാല്‍ കാര്യമായ ചികിത്സകളൊന്നും ഈ ഒരു മാസക്കാലയളവിനുള്ളില്‍ വ്യാജ ഡോക്ടര്‍ നടത്തിയിട്ടില്ലെന്നതാണ് വാസ്തവം. സ്ത്രീകളുമായി അടുത്ത് ഇടപഴകുന്നതായിരുന്നത്രേ ലക്ഷ്യം.

ഗൈനക്കോളജി വിഭാഗം മേധാവിയായ ഡോ സെബാസ്റ്റിയന് കെന്റ് ആണ് വ്യാജ ഡോക്ടറെ കൈയ്യോടെ പിടികൂടിയത്. ഒരു രോഗിയെയും കൊണ്ട് വകുപ്പ് മേധാവിയ്ക്കരുകില് എത്തിയതായിരുന്നു വ്യാജന്. തുടര്‍ന്ന് സംശയം തോന്നിയ ഡോക്ടര്‍ വ്യാജനെപ്പറ്റി സെക്യൂരിറ്റിയോട് പറയുകയും പൊലീസില്‍ ഏല്പ്പിയ്ക്കുകയും ചെയ്തു. മാനസിക രോഗിയാണ് 17കാരനെന്നാണ് അറിയുന്നത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications