കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗൈനക്കോളജിസ്റ്റ് ചമഞ്ഞ് 17കാരന്‍ ചികിത്സ നടത്തി, രോഗികള്‍ ഞെട്ടലില്‍

  • By Meera Balan
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ഗൈനക്കോളജിസ്റ്റ് ചമഞ്ഞ് ആശുപത്രിയില്‍ വിലസിയ 17കാരന്‍ പൊലീസ് പിടിയില്‍. അമേരിയ്ക്കയിലെ ഒരു ആശുപത്രിയിലാണ് 17കാരന്‍ ഗൈനക്കോളജിസ്റ്റായി ഒരു മാസത്തോളം വിലസിയത്. കുട്ടി ഡോക്ടറുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഒരു ഡോക്ടറാണ് കള്ളനെ കൈയ്യോടെ പിടികൂടിയത്. ഫ്ളോറിഡയിലെ വെസ്റ്റ് പാം ബീച്ചിലെ സെന്റ് മേരീസ് മെഡിക്കല്‍ സെന്ററിലാണ് വ്യാജ ഡോക്ടര്‍ ചികിത്സ നടത്തിയത്.

സ്ത്രീകളെ ലക്ഷ്യമിട്ട് തന്നെയാണ് കുട്ടി ഡോക്ടര്‍ ഗൈനക്കോളജി വിഭാഗത്തില്‍ തന്നെ കയറിപ്പറ്റിയത്. വെളുത്ത കോട്ടും സ്‌റ്റെതസ്‌കോപ്പും ഒക്കെയായി വരാന്തയിലൂടെ നടക്കുന്ന യുവ ഡോക്ടര്‍ വ്യാജനാണെന്ന് അറിഞ്ഞതിന്റെ ഞെട്ടലിലാണ് ആശുപത്രി ജീവനക്കാര്‍. എന്നാല്‍ കാര്യമായ ചികിത്സകളൊന്നും ഈ ഒരു മാസക്കാലയളവിനുള്ളില്‍ വ്യാജ ഡോക്ടര്‍ നടത്തിയിട്ടില്ലെന്നതാണ് വാസ്തവം. സ്ത്രീകളുമായി അടുത്ത് ഇടപഴകുന്നതായിരുന്നത്രേ ലക്ഷ്യം.

Doctor

ഗൈനക്കോളജി വിഭാഗം മേധാവിയായ ഡോ സെബാസ്റ്റിയന്‍ കെന്റ് ആണ് വ്യാജ ഡോക്ടറെ കൈയ്യോടെ പിടികൂടിയത്. ഒരു രോഗിയെയും കൊണ്ട് വകുപ്പ് മേധാവിയ്ക്കരുകില്‍ എത്തിയതായിരുന്നു വ്യാജന്‍. തുടര്‍ന്ന് സംശയം തോന്നിയ ഡോക്ടര്‍ വ്യാജനെപ്പറ്റി സെക്യൂരിറ്റിയോട് പറയുകയും പൊലീസില്‍ ഏല്‍പ്പിയ്ക്കുകയും ചെയ്തു. മാനസിക രോഗിയാണ് 17കാരനെന്നാണ് അറിയുന്നത്.

English summary
Teenage boy 'poses as doctor' in hospital gynaecology department for a month.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X