ഫേസ്ബുക്ക് സുഹൃത്തായ 17 കാരി വീട്ടിലേയ്ക്ക് ക്ഷണിച്ചു, പോയ 16 കാരന്‍ കൊല്ലപ്പെട്ടു
ന്യൂയോര്‍ക്ക്: ഫേസ്ബുക്ക് സുഹൃത്തായ പെണ്‍കുട്ടിയുടെ പ്രലോഭനത്തിന് വഴങ്ങി അവളുടെ വീട്ടിലെത്തിയ 16കാരന്‍ കുത്തേറ്റ് മരിച്ചു. യുഎസിലെ ന്യൂയോര്‍ക്കിലാണ് സംഭവം. റിക്കാര്‍ഡോ റൊമേരോ (16) എന്ന ആണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത് .
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 17 കാരിയുമായി റിക്കാര്‍ഡോ വളരെ അടുപ്പം സൂക്ഷിച്ചിരുന്നു . തന്റെ താമസ്ഥലത്തേയ്ക്ക് വരാന്‍ റിക്കാര്‍ഡോയെ പെണ്‍കുട്ടി പ്രലോഭിപ്പിച്ചു . തുടര്‍ന്നാണ് പെണ്‍കുട്ടി നല്‍കിയ വിലാസം കണ്ട് പിടിച്ച് റിക്കാര്‍ഡോ എത്തിയത് .

എന്നാല്‍ അപ്പാര്‍ട്ട്‌മെന്റിന് മുന്നില്‍ കാത്ത് നിന്നത് പെണ്‍കുട്ടിയായിരുന്നില്ല മറിച്ച് ഒരു സംഘം ചെറുപ്പക്കാരായിരുന്നു. അവര്‍ റിക്കാര്‍ഡോയെ മര്‍ദ്ദിച്ച ശേഷം കുത്തി വീഴ്ത്തി . പണവും മൊബൈല്‍ ഫോണും കവര്‍ന്നു . ഗുരുതരമായി പരിക്കേറ്റ റിക്കാര്‍ഡോയെ ആശുപത്രിയിലാക്കിയെങ്കിലും അധികം വൈകാതെ മരിച് ചു.
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കള്‍ അറസ്റ്റിലായി.ആണ്‍കുട്ടിയെ വിളിച്ച് വരുത്തിയ ഫേസ്ബുക്ക് സുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. പെണ്‍കുട്ടിയ്ക്ക് കൊലപാതകവുമായി ബന്ധമുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത് . ഒന്‍പത് വര്‍ഷം മുന്‍പ് മെക്‌സിക്കോയില്‍ നിന്നും ന്യൂയോര്‍ക്കിലെത്തിയതാണ് റിക്കാര്‍ഡോയുടെ കുടുംബം .












Click it and Unblock the Notifications