ച്യൂയിംഗം കഴിച്ചാല്‍ മരിക്കുമോ?
ലണ്ടന്‍ : ച്യൂയിംഗം കഴിച്ചാല്‍ മരിക്കുമോ? ച്യൂയിംഗം എന്താ വിഷമാണോ കഴിച്ചാല്‍ മരിച്ചു പോവാന്‍...എന്നാല്‍ കേട്ടോളു ദിവസവും 14 ഒളം ച്യൂയിംഗം ഉപയോഗിച്ചിരുന്ന 19 കാരിയുടെ മരണ കാരണം ച്യൂയിംഗംമാണെന്ന് പോലീസ്.
വെയില്‍സിലെ ലാനേലി സ്വദേശിനിയായ സാമന്ത ജെര്‍ക്കിന്‍സ് എന്ന യുവതിയാണ് ച്യൂയിംഗം കഴിച്ച് മരണപ്പെട്ടത്. 2011 ജൂണിലാണ് ഇവര്‍ മരിച്ചത് .തലവേദനയും പെട്ടെന്നുണ്ടായ തലചുറ്റലും കാരണം കുഴഞ്ഞുവീണ സാമന്ത ആശുപത്രിയില്‍ വെച്ച് മരിക്കുകയായിരുന്നു.

സ്വാഭാവിക മരണമെന്നായിരുന്നു പോലീസിന്റെ റിപ്പോര്‍ട്ട്. എന്നാല്‍ സാമന്തയുടെ അമ്മ മരിയ നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് പോലീസ്പുതിയ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.ച്യൂയിംഗം വിഴുങ്ങുന്നത് ശീലമാക്കിയ സാമന്തയുടെ ശരീരത്തില്‍ ആവശ്യമായ പോഷകവും ധാതുക്കളും ലഭിക്കാതെയാണ് സാമന്ത മരിച്ചതെന്ന് സാമന്തയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍ പറഞ്ഞു.
ച ദിവസം 14 ച്യൂയിംഗം വരെയാണ് സാമന്ത കഴിച്ചിരുന്നത്. ഇതിലൂടെ ധാരളം കൃത്രിമ മധുരം വയറ്റിലെത്തിയതും മരണകാരണമായി കണക്കാക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.












Click it and Unblock the Notifications