കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസില്‍ ചേര്‍ന്ന 17കാരി കൊലപാതകങ്ങള്‍ കണ്ട് ഭയന്നു, രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ കൊന്നു

Google Oneindia Malayalam News

വിയന്ന: ഐസിസിന്റെ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടയായി സംഘടനയില്‍ ചേര്‍ന്ന ഓസ്ട്രിയക്കാരിയായ 17കാരി കൊല്ലപ്പെട്ടു. ഐസിസിന്റെ കൊടുംക്രൂരതകള്‍ കണ്ട് ഭയന്ന പെണ്‍കുട്ടി തിരികെ നാട്ടിലേയ്ക്ക് മടങ്ങാന്‍ ശ്രമിയ്ക്കുന്നതിനിടെയാണ് കൊല്ലപ്പെട്ടത്. കുട്ടിയെ ഐസിസുകാര്‍ മര്‍ദ്ദിച്ച് കൊന്നതായി വിയന്നയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സാംറ കെസിനോവിച് എന്ന 17കാരിയാണ് കൊല്ലപ്പെട്ടത്.

സുഹൃത്തായ സബീന സെലിമോവിച് (16)നൊപ്പം 2014 ഏപ്രിലിലാണ് സാംറ സിറിയിയലേയ്ക്ക് പോകുന്നത്. ബോസ്‌നിയക്കാരനായ 'ഇബു തേജ്മ' എന്ന് വിളിപ്പേരുള്ള യുവാവാണ് പെണ്‍കുട്ടികളെ ഐസിസിലേയ്ക്ക് റിക്രൂട്ട് ചെയ്തത്. സബീന ഏറ്റമുട്ടലില്‍ കൊല്ലപ്പെട്ടതായി മുമ്പേ വിവരം ലഭിച്ചിരുന്നു. രക്ഷപ്പെടാന്‍ ശ്രമിയ്ക്കുന്നവരേയും ഐസിസ് കൊല്ലുന്നുവെന്നാണ് സാംറയുടെ കൊലപാതക വാര്‍ത്തയില്‍ നിന്നും മനസിലാകുന്നത്.

ആകൃഷ്ടയായി

ആകൃഷ്ടയായി

ഐസിസില്‍ ആകൃഷ്ടയായിട്ടാണ് സാംറ വീട് വിടുന്നത്. ഒപ്പം സുഹൃത്തായ സബീനയും ഉണ്ടായിരുന്നു. 2014ലാണ് കൗമാരക്കാരികള്‍ വീട് വിടുന്നത്. സിറിയയിലേയ്ക്ക് പോരാട്ടത്തിനായി പോകുന്നു എന്നാണ് ഇവര്‍ വീട്ടുകാരെ അറിയിച്ചത്.

കൊല്ലപ്പെട്ടു

കൊല്ലപ്പെട്ടു

ഐസിസിന്റെ ചെയ്തികള്‍ കണ്ട് ഭയന്ന സാംറ രക്ഷപ്പെടാന്‍ ശ്രമിയ്ക്കുന്നതിനിടെ ഭീകരരുടെ പിടിയിലാവുകയും അവര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയുമായിരുന്നെന്നാണ് വിയന്ന മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സബീന

സബീന

സിറിയയില്‍ എത്തി മൂന്ന് മാസത്തിനകം തന്നെ സബീന കൊല്ലപ്പെട്ടതായാണ് വിവരം

തുര്‍ക്കി യുവതി

തുര്‍ക്കി യുവതി

സബീനയ്ക്കും സാംറയ്ക്കും ഒപ്പമുണ്ടായിരുന്ന തുര്‍ക്കിക്കാരിയായ യുവതി (ഇവര്‍ ഐസിസില്‍ നിന്നും രക്ഷപ്പെട്ടു)യാണ് സാംറയെ ഐസിസുകാര്‍ കൊലപ്പെടുത്തിയ വിവരം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.

പോസ്റ്ററുകളില്‍

പോസ്റ്ററുകളില്‍

തീവ്രവാദികള്‍ക്കൊപ്പം ആയുധമേന്തി നില്‍ക്കുന്ന ഈ കൗമാരക്കാരികളുടെ ചിത്രങ്ങള്‍ ഐസിസ് പോസ്റ്ററുകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു

കൊലപാതകങ്ങള്‍

കൊലപാതകങ്ങള്‍

കൊലപാതകങ്ങള്‍ കണ്ട് ഭയന്നാണ് സാംറ സ്വന്തം വീട്ടിലേയ്ക്ക് മടങ്ങാന്‍ ആഗ്രഹിച്ചത്.

English summary
Teenage Islamist 'poster girl' who fled Austria to join ISIS 'is beaten to death by the terror group after trying to escape from Syria'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X