സ്കൂളില്‍ പോകുന്ന മകന് അച്ഛനായപ്പോള്‍ 29കാരി അമ്മൂമ്മയായി
ബ്യൂണസ് ഐറിസ്: സ്കൂളില്‍ പഠിക്കുന്ന പതിനാലുകാരനായ മകന് അച്ഛനായപ്പോള്‍ 29 കാരിയായ വിദ്യാര്‍ഥിയുടെ അമ്മ അമ്മൂമ്മയായി. അര്‍ജന്റീനയിലാണ് സംഭവം. അര്‍ജന്റീനയിലെ മെന്‍ഡോസ സ്റ്റേറ്റിലെ താമസക്കാരിയായ ലൂസിയ ഡെസിരീ പാസ്റ്റെന്സ് എന്ന സ്ത്രീക്കാണ് അപൂര്‍വ ബഹുമതി ലഭിച്ചിരിക്കുന്നത്.
പതിനഞ്ചാം വയസിലാണ് അവര്‍ അമ്മയായത്. ഇരുപത്തിയൊമ്പതാം വയസില്‍ അമ്മൂമ്മയുമായി. ലോകത്തുതന്നെ അത്യപൂര്‍വമായ ഒരു സംഭവമാണിതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മകന് ഇത്രയും നേരത്തെ അച്ഛനായതിലൊന്നും ലൂസിയയ്ക്ക് തെല്ലും പരിഭവമില്ല. മറിച്ച് മകന്റെ ബന്ധത്തെ അവര്‍ പൂര്‍ണമായും അംഗീകരിക്കുകയും ചെയ്യുന്നു.

മകന് ഇപ്പോഴും സ്കൂളില്‍ പോകുന്നു. ചെറുമകനെ അവന് നന്നായി പരിപാലിക്കുന്നു. കുടുംബ ബന്ധത്തെക്കുറിച്ച് അവന് നന്നായി അറിയാം. ലൂസിയയുടെ പ്രതികരണം ഇങ്ങനെ. കുട്ടികളെ തിരിഞ്ഞുനോക്കാത്ത പ്രായമായ ഒട്ടേറെ പിതാക്കന്മാര് ഉള്ളപ്പോള്‍ തന്റെ മകന് അവരില്‍ നിന്നെല്ലാം വ്യത്യസ്തനാണെന്നും അവര്‍ പറയുന്നുണ്ട്.
മകനും കാമുകിയും തമ്മിലുള്ള ബന്ധത്തില്‍ താന്‍ തലയിടാറില്ല. മകന് എനിക്കൊപ്പവും പെണ്‍കുട്ടി അവരുടെ കുടുംബത്തിനൊപ്പവുമാണ് താമസം. അവരെ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കാനും തനിക്ക് താത്പര്യമല്ല. ഏതു തീരുമാനവും അവര്‍ക്ക് എടുക്കാം. അവരുടെ ബന്ധത്തെ പിന്തുണയ്ക്കുന്നത് തുടരുമെന്നും ലൂസിയ ഒരു മാധ്യമത്തോട് പറഞ്ഞു.
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും!










Click it and Unblock the Notifications