അണ്ടര്‍വെയറും സെക്‌സ് ഉപകരണങ്ങളും മോഷ്ടിച്ച പെണ്‍കുട്ടി പിടിയില്‍
ലൈംഗികവേളയില്‍ ശരീരത്തില്‍ ധരിക്കുന്ന ബെല്‍റ്റും അണ്ടര്‍വെയറുകളും മോഷ്ടിച്ച പെണ്‍കുട്ടിയെ പോലീസ് പിടിയിലായി. അമേരിക്കയില്‍ സൗത്ത് കരോലിനയിലെ ടെയ്‌ലര്‍ ഔട്ട്മാന്‍(19) ആണ് അറസ്റ്റിലായത്. ഇത്തരം ഒരു സംഭവം അത്യപൂര്‍വമാണെന്ന് സ്‌പെന്‍സര്‍ സ്റ്റോറിലെ സെയില്‍സ്മാനും ഗാര്‍ഡും പറഞ്ഞു.
സാധനങ്ങള്‍ വാങ്ങാനായി ഗിഫ്റ്റ് ഷോറൂമിലെത്തിയ പെണ്‍കുട്ടി ലൈംഗിക ഉപകരണങ്ങള്‍ വില്‍ക്കുന്ന വിഭാഗത്തില്‍ നിന്നും മറ്റാരും കാണാതെ ബെല്‍റ്റ് ബാഗിനുള്ളിലാക്കുകയായിരുന്നു. പുറത്തേക്കിറങ്ങാന്‍ ഒരുങ്ങിയ പെണ്‍കുട്ടിയെ ഗാര്‍ഡ് തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്‌തെങ്കിലും ആദ്യം കുറ്റം സമ്മതിച്ചില്ല. പിന്നീട് പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് ബാഗിനുള്ളില്‍ നിന്നും ബെല്‍റ്റ് കണ്ടെത്തിയത്. 40 ഡോളര്‍ വിലവരുന്നതാണ് പിടിച്ചെടുത്ത ബെല്‍റ്റ്.

അതേ മാളിലുള്ള മറ്റൊരു കടയില്‍ നിന്നും പെണ്‍കുട്ടി 84 ഡോളര്‍ വിലവരുന്ന 8 ജോഡി അണ്ടര്‍വെയറുകള്‍ മോഷ്ടിച്ചതായും കണ്ടെത്തി. ഇവ പിന്നീട് കടയില്‍ തിരിച്ചുനല്‍കി. ഒരു പെണ്‍കുട്ടി ഇത്തരത്തില്‍ ഷോപ്പില്‍ കയറി മോഷ്ടിച്ചത് തങ്ങളെ അമ്പരപ്പിച്ചെന്ന് ഷോപ്പിലെ ജീവനക്കാര്‍ വ്യക്തമാക്കി.
പോണ്‍ സിനിമകളിലും മറ്റു ഉപയോഗിക്കുന്ന തരത്തിലുള്ള ബെല്‍റ്റ് ആണ് പെണ്‍കുട്ടി മോഷ്ടിച്ചത്. കൈകാലുകള്‍ ബെഡ്ഡുമായി ബന്ധിക്കുന്നതും ശരീരത്തിനകത്ത് ധരിക്കുന്നതുമാണ് ഇത്. കൗമാരക്കാരിയായ പെണ്‍കുട്ടി എന്തിനാണ് ഇത്തരത്തിലുള്ള ഒരു സാധനം മോഷ്ടിച്ചതെന്ന് വ്യക്തമാകുന്നില്ലെന്ന് പോലീസ് പറഞ്ഞു. ഒരു രാത്രി പോലീസ് സ്‌റ്റേഷനില്‍ കസ്റ്റഡിയില്‍ സൂക്ഷിച്ച പെണ്‍കുട്ടിയെ പിറ്റേദിവസം ജാമ്യത്തില്‍ വിട്ടയച്ചു.












Click it and Unblock the Notifications