19 കാരിയെ പെൺകുട്ടികൾ തല്ലിത്തല്ലിക്കൊന്നു... ക്രൂരത ഫേസ്ബുക്ക് ലൈവില്‍; ഞെട്ടിത്തരിച്ച് ലോകം
വിന്നിപെഗ്(കാനഡ): കൗമാരക്കാരിയായ പെണ്‍കുട്ടിയെ സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ ചേര്‍ന്ന് ക്രൂരമായി തല്ലിക്കൊന്നു. ആരേയും സ്തംഭിപ്പിക്കുന്ന ഈ സംഭവം ഫേസ്ബുക്കില്‍ ലൈവ് ആയി സംപ്രേഷണം ചെയ്യുകയും ചെയ്തു.
പെണ്‍കുട്ടിയെ കാണാനില്ലെന്ന് വീട്ടുകാര്‍ പരാതിപ്പെട്ട് മണിക്കൂറുകള്‍ക്കകം ആണ് കൊലപാതകം നടന്നത്. ഇതിന്റെ വീഡിയോ ഫേസ്ബുക്കില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു. ഫേസ്ബുക്ക് മെസഞ്ചറിലൂടേയും ഇത് വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്കകം ഇച് ഡിലീറ്റ് ചെയ്യപ്പെടുകയും ചെയ്തു.
രണ്ട് സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ ഈ സംഭവത്തില്‍ കേസിനെ നേരിട്ടുകൊണ്ടിരിക്കുകയാണ്.

സെറീന മക്കേ എന്ന 19 കാരിയാണ് കൊല്ലപ്പെട്ടത്. അതി ദാരുണമായിരുന്നു അന്ത്യം. കാനഡയിലെ വിന്നിപെഗ് നഗരത്തിനടുത്താണ് മൃതദേഹം കണ്ടെത്തിയത്.

പെണ്‍കുട്ടിയെ കാണാനില്ലെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

സ്കൂള്‍ വിദ്യാര്‍ത്ഥിനികളുടെ ഒരു സംഘമാണ് കൊലപാതകം നടത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് പെണ്‍കുട്ടികള്‍ ഈ കേസില്‍ അന്വേഷണത്തെ നേരിട്ടുകൊണ്ടിരിക്കുകയാണ്.

കൊലപാതകത്തിന്റെ വീഡിയോ ഫേസ്ബുക്കില്‍ ലൈവ് ആയി ജനങ്ങള്‍ കാണുകയും ചെയ്തു എന്നതാണ് ഞെട്ടിപ്പിക്കുന്ന സംഗതി. ഇത് വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയും ചെയ്തു.

ദയനീയമായ രംഗങ്ങളായിരുന്നു അത്. ചോരയൊലിപ്പിച്ച് നിസ്സഹായയായി കിടക്കുന്ന പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചുകൊന്നു. പശ്ചാത്തലത്തില്‍ ആണ്‍കുട്ടികളുടേയും പെണ്‍കുട്ടികളുടേയും ശബ്ദവും കേള്‍ക്കാമായിരുന്നു.

ഒടുവില്‍ ആലൈവ് വീഡിയോ ഫേസ്ബുക്കില്‍ നിന്ന് ഡിലീറ്റ് ചെയ്യപ്പെട്ടു. പക്ഷേ അതിനിടയില്‍ മെസഞ്ചറിലും മറ്റുമായി നൂറ് കണക്കിന് പേര് അത് ഷെയര്‍ ചെയ്തിരുന്നു.

തന്റെ സഹോദരിയുടെ ക്രൂരകൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിക്കുന്നത് കണ്ട് മനം മടുത്ത സഹോദരന് ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടു. ആ ഫേസ്ബുക്ക് പോസ്റ്റും ഇപ്പോള്‍ വൈറല്‍ ആയിക്കഴിഞ്ഞു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications