റാസല്‍ഖൈമ:കാറും ബൈക്കും കൂട്ടിയിടിച്ച് 16വയസുകാരന്‍ മരിച്ചു
റാസല്‍ഖൈമ: റാസല്‍ഖൈമയില്‍ ബൈക്കും കാറും കൂട്ടിയിടിയിച്ച് 16കാരന്‍ മരിച്ചു. സ്വദേശിയായ 16കാരനാണ് അപകടത്തില്‍ മരിച്ചത്. ചൊവ്വാഴ്ചയാണ് അപകടം നടന്നത്. 16കാരന്‍ സഞ്ചരിച്ച ബൈക്കിലേയ്ക്ക് അമതി വേഗത്തില്‍ വന്ന എസ് യുവി ഇടിയ്ക്കുകയായിരുന്നു.
യുഎഇ സ്വദേശി തന്നെയാണ് അപകടത്തിന് ഇടയാക്കിയ എസ് യുവി ഓടിച്ചിരുന്നത്. 20കാരനായ ഇയാളുടെ അമിതവേഗത്തിലുള്ള ഡ്രൈവിംഗാണ് അപകടത്തിന് ഇടയാക്കിയത്. പതിനാറുകാരന്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

റാസല്‍ഖൈമ ട്രാഫിക് ആന്റ് പട്രോള്‍സ് ഡയറക്ടര്‍ കേണല്‍ അഹമ്മദ് സയീദ് അല്‍ നഖ്ബിയാണ് അപകടവിവരം മാധ്യമങ്ങളെ അറിയിച്ചത്. റാസല്‍ഖൈമ ഉള്‍പ്പടെയുള്ള യുഎഇ എമിറേറ്റുകളില്‍ കൗമാരക്കാര്‍ വാഹനാപകടങ്ങളില്‍ മരിയ്ക്കുന്ന സംഭവം ഏറി വരികയാണ്. ട്രാപിക് നിയമങ്ങള്‍ പാലിയ്ക്കാതെയുള്ള അലക്ഷ്യമായ ഡ്രൈവിംഗ് തന്നെയാണ് പല അപകടങ്ങള്‍ക്കും കാരണം.












Click it and Unblock the Notifications