കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്ബുക്ക് പരിചയം പ്രണയമായി; മകള്‍ വിവാഹം കഴിക്കുന്നത് പിതാവിനെ

  • By Gokul
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ഫേസ്ബുക്കിലൂടെ രണ്ടുവര്‍ഷമായി പ്രണയത്തിലുള്ള യുവാവ് തന്റെ പിതാവാണെന്നറിഞ്ഞാല്‍ പെണ്‍കുട്ടിയുടെ പ്രതികരണം എന്തായിരിക്കും. അമേരിക്കയിലെ ഗ്രേറ്റ് ലേക്ക് മേഖലയില്‍ നടന്ന ഒരു അപൂര്‍വ പ്രണയത്തെക്കുറിച്ചുള്ള വിവരം പുറത്തുവിട്ടത് ന്യൂയോര്‍ക്കിലെ ഒരു മാഗസിനാണ്. മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പെണ്‍കുട്ടി തന്റെ ജീവിതകഥ തുറന്നു പറഞ്ഞു.

സ്‌കൂളില്‍ പഠിക്കുമ്പോള്‍ പതിനാറാം വയസിലാണ് പെണ്‍കുട്ടി ഫേസ്ബുക്കിലൂടെ ഒരു യുവാവിനെ പരിചയപ്പെടുന്നത്. പരിചയം കൂടുതല്‍ അടുത്തപ്പോള്‍ ഇരുവരും കണ്ടുമുട്ടുകയും ഒരാഴ്ച ഒരുമിച്ച് താമസിക്കുകയും ചെയ്തു. ഇതിനിടയില്‍ ഇരുവരും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായും പെണ്‍കുട്ടി പറയുന്നു. ഇതോടെ ഇരുവരും അഗാധ പ്രണയത്തിലുമായി.

facebook-love

പ്രണയം രണ്ടുവര്‍ഷം പൂര്‍ത്തിയായപ്പോഴാണ് വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍, മാതാവിന്റെ രക്ഷിതാക്കള്‍ കൊച്ചുമകളുടെ ഭാവിവരനെ കണ്ടപ്പോഴാണ് ശരിക്കും ഞെട്ടിയത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് പെണ്‍കുട്ടിയുടെ മാതാവിനെ വിവാഹം കഴിച്ചിരുന്ന യുവാവ് മാനസിക രോഗിയായ അവരെ പിന്നീട് ഉപേക്ഷിക്കുകയായിരുന്നെന്ന് അവര്‍ പറഞ്ഞു.

മകളെ ഗര്‍ഭിണിയായിരിക്കുമ്പോഴാണ് യുവാവ് ഭാര്യയെ ഉപേക്ഷിച്ചത്. പിന്നീട് നാലുവയസുവരെ മകളെ വന്നുകാണുമായിരുന്നെങ്കിലും മാതാവ് വിലക്കിയതിനാല്‍ പിന്നീട് അതിന് ശ്രമിച്ചില്ല. അതിനിടെ പെണ്‍കുട്ടിയുടെ മാതാവ് മറ്റു പലരുമായി ബന്ധം തുടങ്ങിയിരുന്നു. മുതിര്‍ന്നപ്പോള്‍ പിതാവിനെ കാണാനായി പെണ്‍കുട്ടി ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും സഫലമായതുമില്ല. അങ്ങിനെയിരിക്കെയാണ് ഫേസ്ബുക്കിലൂടെ യുവാവിനെ പ്രണയിക്കുന്നതും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതും. എല്ലാറ്റിനും ഒടുവില്‍ അച്ഛനെയാണ് താന്‍ പ്രണയിച്ചതെന്ന് തിരിച്ചറിഞ്ഞെങ്കിലും വിവാഹത്തില്‍ നിന്നും പിന്മാറാന്‍ പെണ്‍കുട്ടി ഒരുക്കമല്ല. തന്റെ കന്യകാത്വം നശിച്ചെന്നും മറ്റൊരു പുരുഷനെ വിവാഹം കഴിക്കുന്നത് ചിന്തിക്കാന്‍ ആകില്ലെന്നുമാണ് യുവതിയുടെ നിലപാട്.

English summary
Teenager wants to marry her father to start a family with him
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X