കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്മാര്‍ട്ട് ഫോണ്‍ ആസക്തി ആത്മഹത്യയ്ക്ക് വഴിയൊരുക്കുന്നു: മുന്നറിയിപ്പുമായി ഗവേഷകര്‍

സ്മാര്‍ട്ട് ഫോണ്‍ ആസക്തി ആത്മഹത്യയ്ക്ക് വഴിയൊരുക്കുന്നു

Google Oneindia Malayalam News

വാഷിംഗ്ടണ്‍: സ്മാര്‍ട്ട് ഫോണുകള്‍ വിപണി കീഴടക്കിയതോടെ യുവാക്കളുടേയും കൗമാര പ്രായത്തിലുള്ളവരുടേയും മനസ്സും കീഴടക്കിക്കഴിഞ്ഞിട്ടുണ്ട്. ഫേസ്ബുക്കും വാട്‌സ്ആപ്പും ഇന്‍സ്റ്റഗ്രാമുമായി യുവാക്കളും കൗമാര പ്രായത്തിലുള്ളവരും വിരല്‍ത്തുമ്പില്‍ സോഷ്യല്‍ മീഡിയ നെറ്റ് വര്‍ക്കുകളില്‍ ജീവിക്കുന്നവരാണ്. എന്നാല്‍ സ്മാര്‍ട്ട് അടിമപ്പെടുന്നവരില്‍ ആത്മഹത്യാ പ്രവണത അധികമായിരിക്കുകമെന്നാണ് പുതിയ പഠനം ചൂണ്ടിക്കാണിക്കുന്നത്. കൗമാര പ്രായത്തിലുള്ള കുട്ടികളില്‍ ആത്മഹത്യാ പ്രവണത ഉണ്ടെന്ന് ചൂണ്ടിക്കാണിക്കുന്ന ഗവേഷകര്‍ പെണ്‍കുട്ടികളിലായിരിക്കും ഇത് അധികമായി കാണപ്പെടുകയെന്നും മുന്നറിയിപ്പ് നല്‍കുന്നു. അമേരിക്കയിലെ സാന്‍ ഡിയേഗോ സര്‍വ്വകലാശാലയിലെ ഗവേഷകരാണ് പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ജീന്‍ ട്വെന്‍ജ് എന്ന ഗവേഷകനാണ് ഗവേഷണത്തിന് നേതൃത്വം നല്‍കിയത്.

അഞ്ച് ലക്ഷത്തോളം കൗമാരപ്രായക്കാരില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ജേണല്‍ ക്ലിനിക്കല്‍ സൈക്കോളജിക്കല്‍ സയന്‍സില്‍ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്. യുഎസ് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനില്‍ നിന്ന് ശേഖരിച്ച കണക്കുകളുടെ കൂടി അടിസ്ഥാനത്തിലാണ് സ്മാര്‍ട്ട് ഫോണ്‍ കൗമാര പ്രായക്കാരില്‍ ആത്മഹത്യാ പ്രവണതകള്‍ ഉണ്ടാക്കുമെന്ന കണ്ടെത്തലില്‍ എത്തിനില്‍ക്കുന്നത്.

ആത്മഹത്യ വര്‍ധിക്കുന്നു

ആത്മഹത്യ വര്‍ധിക്കുന്നു

2010 നും 2015 നും ഇടയിലുള്ള കാലയളവിനുള്ളില്‍ 13 നും 18നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളുടെ ആത്മഹത്യാ നിരക്ക് 65 ശതമാനമായി വര്‍ധിച്ചിട്ടുണ്ടൈന്നും പഠനറിപ്പോര്‍്ട്ട് ചൂണ്ടിക്കാണിക്കുന്നു. പ്രതീക്ഷ നഷ്ടപ്പെട്ടും ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചും ദിവസങ്ങള്‍ തള്ളിനീക്കുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടെന്നും 58 ശതമാനം പേരിലും ശക്തമായ മാനസിക സമ്മര്‍ദ്ദത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

മാനസിക ആരോഗ്യം തകരാറില്‍

മാനസിക ആരോഗ്യം തകരാറില്‍

2010-2015 കാലയളവിനുള്ളില്‍ കൗമാര പ്രായത്തിലുള്ള പെണ്‍കുട്ടികള്‍ക്കിടയില്‍ ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയയാണ് ഇക്കാലയളവില്‍ കുട്ടികള്‍ ഒഴിവുസമയം എങ്ങനെയാണ് ചെലവഴിച്ചതെന്ന് കണ്ടെത്തുന്നത്. ഇതോടെയാണ് കുട്ടികളുടെ മാനസിക ആരോഗ്യത്തില്‍ വില്ലനാകുന്നത് സ്മാര്‍ട്ട്‌ഫോണുകളാണെന്ന് കണ്ടെത്തിയത്.

അഞ്ച് മണിക്കൂറില്‍ സംഭവിക്കുന്നത്‌

അഞ്ച് മണിക്കൂറില്‍ സംഭവിക്കുന്നത്‌

48 ശതമാനത്തോളം കൗമാരപ്രായത്തിലുള്ളവരും പ്രതിദിനം നാല് മുതല്‍ അഞ്ച് മണിക്കൂറോളം ഇലക്ട്രോണിക് ഉപകരണങ്ങളില്‍ സമയം ചെലവഴിക്കുന്നവരാണ്. 28 ശതമാനം പേര്‍ മാത്രമാണ് പ്രതിദിനം ഒരു മണിക്കൂറില്‍ താഴെ സ്മാര്‍്്ട്ട് ഫോണുകളിലും കമ്പ്യൂട്ടറുകള്‍ക്ക് മുമ്പിലും ചെലവഴിക്കുന്നത്.

ആരോഗ്യം മെച്ചപ്പെടുത്താന്‍

ആരോഗ്യം മെച്ചപ്പെടുത്താന്‍

സ്‌ക്രീനിന് മുമ്പില്‍ ചെലവഴിക്കുന്ന സമയം വെട്ടിക്കുറച്ച് വ്യായാമം എന്തെങ്ക്ിലും ശാരീരിക അധ്വാനം ആവശ്യമുള്ള ജോലികള്‍, മതപരമായ ചടങ്ങുകള്‍ എന്നിവയില്‍ സംബന്ധിക്കുന്നത് മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നും ഗവേഷകര്‍ നിര്‍ദേശിക്കുന്നു.

English summary
Smartphone addiction has become an actual problem in an increasingly digital world. Prolonged use of smartphones and computers may even increase the risk of depression and suicide- related behaviours in teenagers, especially girls, a major study warns
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X