ഹജ്ജ് ദുരന്തം: ഉത്തരവാദിത്തം സൗദി അറേബ്യയ്ക്കെന്ന് ഇറാന്
ടെഹ്റാന്: 700 ലധികം പേരുടെ ജീവനെടുത്ത ഹജ്ജ് ദുരന്തത്തിന്റെ ഉത്തരവാദിത്തം സൗദി അറേബ്യയ്ക്കെന്ന് ഇറാന്. മിനായിലെ തിക്കിലും തിരക്കിലും കൊല്ലപ്പെട്ടവരില്‍ 43 പേര് ഇറാനില്‍ നിന്നുള്ളവരാണ്. ഇറാന്റെ വിദേശകാര്യ സഹമന്ത്രിയായ ഹുസൈന് ആമിര്‍ അബ്ദൊള്ളാഹിയാനാണ് അപകടത്തിന് പിന്നാലെ സൗദി അറേബ്യയ്ക്കെതിരെ തുറന്നടിച്ചത്.
ടെഹ്റാനിലേക്കുള്ള സൗദി മേധാവിയെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു. കല്ലെറിയല്‍ ചടങ്ങ് നടക്കുന്നതിന് സമീപത്തുള്ള രണ്ട് പാതകള്‍ അടച്ചിട്ടിരിക്കുകയായിരുന്നു എന്നും ഇതാണ് അപകടത്തിന് കാരണമായതെന്നും ഇറാന്റെ ഹജ്ജ് സംഘടനാ തലവനായ സയിദ് ഒഹാദി പറഞ്ഞു. ദേശീയ ടി വി ചാനലിലാണ് ഒഹാദി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

എന്തുകൊണ്ട് പാതകള്‍ അടച്ചു
അജ്ഞാതമായ കാരണങ്ങള്‍ കൊണ്ടാണ് രണ്ട പാതകള്‍ അടച്ചതെന്നാണ് സയിദ് ഒഹാദി പറഞ്ഞത്. ഈ രണ്ട് പാതകള്‍ അടച്ചതോടെ മൂന്ന് പാതകള്‍ മാത്രമാണ് മിനായിലെത്താനായി ബാക്കിയായത്. ഇതാണ് തിക്കിനും തിരക്കിനും ദുരന്തത്തിനും കാരണമായത്.

വേറെ ഒന്നും പറയാനില്ല
തീര്‍ഥാടകരുടെ സുരക്ഷയ്ക്ക് പ്രാധാന്യം കൊടുക്കുന്നില്ല എന്നതിന് തെളിവാണ് ഈ സംഭവം. വേറെ ഒന്നും പറയാനില്ല. സൗദി അധികൃതര്‍ ഉത്തരം പറയേണ്ടതുണ്ട് - ഒഹാദി പറഞ്ഞു.

ഉത്തരവാദിത്തമില്ലായ്മ
സൗദി ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തമില്ലായ്മയാണ് ഈ ദുരന്തം വരുത്തിവെച്ചത്. ഇതിനോട് ഒത്തുപോകാന്‍ പറ്റില്ല. നയതന്ത്ര മാര്‍ഗത്തിലൂടെ വേണം ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ - അബ്ദൊള്ളാഹിയാന്‍ പറഞ്ഞു

സൗദി പറയുന്നത് വേറെ
തീര്‍ഥാടകരുടെ അച്ചടക്കമില്ലായ്മയാണ് ദുരന്തത്തിന് കാരണമായത് എന്നാണ് സൗദി അറേബ്യയിലെ ആരോഗ്യമന്ത്രി ഖാലിദ് അല്‍ ഫലിഹ് പറയുന്നത്. തീര്‍ഥാകടര്‍ നിര്‍ദേശങ്ങള്‍ പാലിച്ചിരുന്നെങ്കില്‍ ദുരന്തം ഒഴിവാക്കാമായിരുന്നു

സംഭവിച്ചത് വന്‍ ദുരന്തം
717 പേര് അപകടത്തില്‍ കൊല്ലപ്പെട്ടതായി സൗദി സിവില്‍ ഡിഫന്‍സീവ് സര്‍വ്വീസ് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. 805 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കൊല്ലപ്പെട്ടവരില്‍ 43 പേരാണ് ഇറാനില്‍ നിന്നും ഉള്ളത്. ഇറാന് സ്വദേശികളായ 60 പേര്‍ക്ക് പരിക്കേറ്റു.
-
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
'കവലച്ചട്ടമ്പികൾക്ക്’ സഭയുടെ മറുപടി; ‘കലിപ്പ് തീരാതെ’ ഫാരിസ് അബൂബക്കറിന്റെ വാപ്പാക്ക് വിളിച്ച് പിസി ജോർജ് -
50 ഉറപ്പ്, 22 കൂടി നേടി തുടർ ഭരണമെന്ന് കണക്കുകൂട്ടൽ- സിറ്റിങ് സീറ്റുകൾ പോകുമെന്ന് പ്രാഥമിക വിലയിരുത്തലും -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
വിജയ്ക്ക് വീണ്ടും തിരിച്ചടി; മുസ്ലിം മക്കള്‍ കഴകം പിന്തുണ പിന്‍വലിച്ചു, ആരും വോട്ട് ചെയ്യരുത് എന്ന് ആവശ്യം -
യുഎഇ നിവാസികൾ ജാഗ്രത പാലിക്കണം; അബുദാബിയിലും ദുബായിലും കനത്ത മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട്












Click it and Unblock the Notifications