പ്രമുഖ ടെലിവിഷന്‍ അവതാരക വീട്ടില്‍ മരിച്ച നിലയില്‍
ലണ്ടന്‍: സ്‌കോട്‌ലന്‍ഡിലെ പ്രമുഖ ടെലിവിഷന്‍ അവതാരക മൈക്കലേ വാട്ടി(38)നെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബോക്‌സിങ് ഇതിഹാസം ജിം വാട്ടിന്റെ മകള്‍ കൂടിയായ മൈക്കലേയെ കഴിഞ്ഞദിവസം പുലര്‍ച്ചെയാണ് സ്ട്രീലിങ്‌ഷെയറിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഡെ ടൈം ടിവിയിലെ പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിച്ച പരിപാടികളുടെ അവതാകയായിരുന്നു അവര്‍.
മരണകാരണം വ്യക്തമായിട്ടില്ല. ഭര്‍ത്താവ് പോള്‍ കെര്‍, അഞ്ചുവയസുകാരിയായ മകള്‍ ജാമി എന്നിവര്‍ക്കൊപ്പമായിരുന്നു താമസം. മരണത്തില്‍ ഏതെങ്കിലും തരത്തില്‍ ദുരൂഹതയില്ലെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. 1979ല്‍ ലൈറ്റ് വെയ്റ്റ് ബോക്‌സിങ് ചാമ്പ്യനായിരുന്നു മൈക്കലേയുടെ പിതാവ് ജിം വാട്ട്.

ഇത് രണ്ടാംതവണയാണ് ജിമ്മിന്റെ വീട്ടിലേക്ക് ദുരന്തമെത്തുന്നത്. 1979ല്‍ മൈക്കലേയുടെ സഹോദരന്‍ ഒരു കാര്‍ അപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു. സഹോദരന്റെ ഓര്‍മയ്ക്കാണ് മൈക്കലേ മകള്‍ക്ക് ജാമിയെന്ന പേര്‍ നല്‍കിയതും. മകളുടെ ആകസ്മിക മരണത്തില്‍നിന്നും ഒരിക്കലും മുക്തമാകാന്‍ കഴിയില്ലെന്ന് ജിം വാട്ട് പറഞ്ഞു.
മൈക്കലേയുടെ മരണത്തില്‍ പ്രമുഖര്‍ ട്വിറ്ററിലൂടെയും മറ്റും ദു:ഖം രേഖപ്പെടുത്തി. ഏവര്‍ക്കും പ്രിയങ്കരിയായ അവതാരകയാണ് മൈക്കലേയെന്ന് അവരുടെ സുഹൃത്തുക്കള്‍ സ്മരിച്ചു. മൈക്കലേയുടെ ആകസ്മിക നിര്യാണത്തില്‍ മിക്ക സെലിബ്രിറ്റികളും ഞെട്ടലോടെയാണ് പ്രതികരിച്ചത്.












Click it and Unblock the Notifications