കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയിലെ വടക്കന്‍ പ്രദേശങ്ങളില്‍ താപനില പൂജ്യം ഡിഗ്രിയിലേക്ക്, കനത്ത മഴയ്ക്ക് സാധ്യത!!

Google Oneindia Malayalam News

റിയാദ്: സൗദി അറേബ്യയില്‍ കനത്ത മഴയ്ക്ക് സാധ്യത. രാജ്യത്തിന്റെ പലയിടത്തും കടുത്ത തണുപ്പാണ് അനുഭവപ്പെടുന്നത്. പല പ്രദേശങ്ങളിലും താപനില പൂജ്യം ഡിഗ്രിയിലേക്ക് അടുക്കുന്നതായി കാലാവസ്ഥാ നിരീക്ഷകര്‍ പറഞ്ഞു. സൗദിയുടെ വടക്കന്‍ മേഖലകളിലാണ് ഇപ്പോള്‍ കൂടുതല്‍ തണുപ്പ് ഉള്ളത്. ഇവിടങ്ങളില്‍ ഏറ്റവും കുറഞ്ഞ താപനില പൂജ്യം ഡിഗ്രിയിലേക്ക് അടുക്കുകയാണ്. അതേസമയം ചെങ്കടല്‍ പ്രദേശങ്ങളിലെ ചിലയിടത്ത് കനത്ത മഴയ്ക്ക് തന്നെ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.

1

ചെങ്കടലിന്റെ തീരപ്രദേശങ്ങളില്‍, രാവിലെയും വൈകീട്ടുമായി അസ്ഥിരമായ കാലാവസ്ഥ രൂക്ഷമാകും. അതേസമയം രാജ്യത്തിന്റെ വടക്ക് ഭാഗത്ത് കടുത്ത തണുപ്പ് തുടരും. എന്നാല്‍ മധ്യപ്രദേശങ്ങളില്‍ ഇപ്പോഴുള്ള രീതിയില്‍ കുറഞ്ഞ തണുപ്പ് തന്നെ തുടരും. അതേസമയം ചെങ്കടലിന്റെ തീരങ്ങളിലുള്ള ഇടത്തും, അസീര്‍, ജിസാന്‍, അല്‍ ബഹ എന്നിവിടങ്ങളിലും നേരിയ ചൂടുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു.

അതേസമയം ചെങ്കടല്‍ തീരങ്ങളായ മക്കയിലും മദീനയിലും ചില സമയങ്ങളില്‍ കനത്ത മിന്നലിന് സാധ്യതയുണ്ട്. ഇത് ജിദ്ദയിലേക്കും പരിസര പ്രദേശങ്ങളിലേക്കും വ്യാപിക്കാനും സാധ്യതയുണ്ട്. മദീന, ഹായില്‍, അല്‍ ഖസീം, റിയാദിന്റെ വടക്ക്, പടിഞ്ഞാറ് ഭാഗങ്ങള്‍, ഹഫര്‍, അല്‍ ബാത്തില്‍, വടക്ക് അതിര്‍ത്തി ഭാഗങ്ങളില്‍ മഴ പെയ്‌തേക്കും. ചെറിയ തോതിലുള്ള കാറ്റും വീശും. തെക്ക് കിഴക്ക് ഭാഗങ്ങളില്‍ പൊടിക്കാറ്റിന് സാധ്യതുയുണ്ട്. കാറ്റ് പൊതുവേ തെക്ക് കിഴക്ക് മിതമായ വേഗതയിലും മറ്റ് ദിശകളില്‍ നേരിയ വേഗത അനുഭവപ്പെടുന്നതായിട്ടുമായിട്ടാണ് പ്രവചനം.

നേരത്തെ ഡിസംബര്‍ 21ന് ആരംഭിച്ച് മൂന്ന് മാസം നീണ്ടുനില്‍ക്കുന്ന ശൈത്യകാലത്ത് കുറച്ച് ദിവസങ്ങളില്‍ ശക്തമായ തണുപ്പ് സൗദിയില്‍ ഉണ്ടാവുമെന്ന് കാലാവസ്ഥാ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഡിസംബറിന്റെ തുടക്കത്തില്‍ തന്നെ നല്ല മഴ സൗദിയില്‍ ഉണ്ടായിരുന്നു. ഇത് തുടരുമെന്നും നേരത്തെ മുന്നറിയിപ്പുമായിരുന്നു. മഴ കുറയുമെന്ന് കരുതിയ മാസത്തിലാണ് ഇത്തവണ കനത്ത മഴ പെയ്യുന്നത്. ഇതിനൊപ്പമാണ് കടുത്ത തണുപ്പ് കൂടി വന്നിരിക്കുന്നത്.

English summary
temperature down to zero degress in saudi arabia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X