ദസറ ആഘോഷത്തിനിടെ ക്ഷേത്രം തകര്‍ത്ത സംഭവം; ബംഗ്ലാദേശില്‍ 20 വീടുകള്‍ കത്തിച്ചു
\ധാക: ദസറ ആഘോഷത്തിനിടെ ബംഗ്ലാദേശില്‍ ക്ഷേത്രത്തിന് നേരെ നടന്ന അക്രമങ്ങളുടെ തുടര്‍ച്ചയായി 66 വീടുകള്‍ തകര്‍ക്കുകയും 20 വീടുകള്‍ തീവെക്കുകയും ചെയ്തുവെന്ന് റിപ്പോര്‍ട്ട്. ക്ഷേത്ര നശീകരണത്തിനെതിരെ ന്യൂനപക്ഷസമുദായം നടത്തിയ പ്രതിഷേധങ്ങള്‍ക്കിടെയാണ് അക്രമ സംഭവങ്ങള്‍ അരങ്ങേറിയത്. ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയില്‍ നിന്ന് 255 കിലോ മീറ്റര്‍ മാറി സ്ഥിതിചെയ്യുന്ന ഗ്രാമത്തിലാണ് അക്രമ സംഭവങ്ങള്‍ നടന്നതെന്ന് ബിഡിന്യൂസ് 24. കോം റിപ്പോര്‍ട്ട് ചെയ്തു. ഫേസ്ബുക്കില്‍ മതത്തെ അപമാനിച്ചുവെന്ന അഭ്യൂഹത്തെ തുടര്‍ന്നാണ് സംഘര്‍ഷം പൊട്ടിപുറപ്പെട്ടത്. മത്സ്യതൊഴിലാളികള്‍ താമസിക്കുന്ന കോളനിയില്‍ നിന്നാണ് ഇത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതെന്ന് മനസ്സിലാക്കിയ പൊലീസ് ഉടന്‍ തന്നെ മത്സ്യതൊഴിലാളികളുടെ കോളനിയിലേക്ക് എത്തുകയായിരുന്നു.

അപ്പോഴേക്കും പ്രതിഷേധക്കാര്‍ അങ്ങോട്ടെത്തിയിരുന്നു. തുടര്‍ന്ന് പൊലീസ് മത്സ്യതൊഴിലാളികള്‍ക്ക് സംരക്ഷണം ഒരുക്കുകയും, പ്രതിഷേധക്കാര്‍ സമീപത്തുള്ള വീടുകള്‍ക്ക് തീയിടുകയുമായിരുന്നുവെന്ന് റിപോര്‍ട്ടില്‍ പറയുന്നു. സഞ്ഞിപാറയിലെ 29 വീടുകള്‍, രണ്ട് അടുക്കള, 2 കാലിത്തൊഴുത്ത്, എന്നിവ പ്രതിഷേധക്കാര്‍ അഗ്നിക്കരിയാക്കിയതായി ഫയര്‍ ഫോഴ്സ് അധികൃതര്‍ പറഞ്ഞു. രാത്രി 8.45 ഓടെയാണ് ഫയര്‍ഫോഴ്സിന് വിവരം ലഭിച്ചത്. തുടര്‍ന്ന് ഫയര്‍ഫോഴ്സെത്തി തീ അണച്ച് തീരുമ്പോഴേക്കും പുര്ച്ചം നാല് മണിയായിരുന്നു. ആര്‍ക്കും പരിക്ക് പറ്റിയതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഫയര്‍ ഫോഴ്സ് അധികൃതര്‍ പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അക്രമത്തിലും സോഷ്യല്‍ മീഡിയയിലൂടെ മതനിന്ദ പ്രചരിപ്പിച്ചതിലും നിരവധി പേരാണ് അറസ്റ്റിലായതെന്ന് റിപ്പോര്‍ട്ടുണ്ട്.
അതേസമയം റാപ്പിഡ് ആക്ഷന്‍ ഫോഴ്സ് ബറ്റാലിയന്, ഫെനിയില്‍ ക്ഷേത്രം തകര്‍ത്ത സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വര്‍ഗീയത പ്രചരിപ്പിച്ചതിനും സാമൂഹ മാധ്യമങ്ങളിലൂടെ ജനങ്ങളെ തമ്മിലടിപ്പിക്കാനും ശ്രമിച്ചതിനാണ് അവരെ പിടികൂടിയത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ശൈഖ് ഹസീന, അക്രമത്തിന് പിന്നിലുള്ളവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. ദസറ ആഘോഷങ്ങള്‍ക്കിടെ ഹിന്ദു ക്ഷേത്രങ്ങള്‍ അക്രമിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞിരുന്നു. ക്ഷേത്രങ്ങള്‍ തകര്‍ത്തതിന് പിന്നിലുള്ളവരെ ഉടന്‍ പിടികൂടി കര്‍ശ ശിക്ഷ ഉറപ്പാക്കുമെന്നും അവര്‍ പറഞ്ഞിരുന്നു. ദസറ ആഘോഷത്തിന്റെ ഭാഗമായി ധാക്കയിലെ ധാക്കേശ്വരി നാഷണല്‍ ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications