വയറുവേദനയെന്ന് പറഞ്ഞ അഞ്ചാംക്ലാസുകാരി സ്‌കൂളില്‍ പ്രസവിച്ചു
ബ്രസീല്‍: വയറുവേദന അനുഭവപ്പെട്ട പത്തു വയസ് പ്രായമുള്ള പെണ്‍കുട്ടി സ്‌കൂളില്‍ പ്രസവിച്ചു. ദക്ഷിണ ബ്രസീലില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടക്കുന്നത്. കടുത്ത വയറുവേദനയെ തുടര്‍ന്ന് അഞ്ചാംക്ലാസുകാരിയായ പെണ്‍കുട്ടിയെ ടീച്ചര്‍മാരും അധികൃതരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
മാസം തികയാതെയാണ് കുഞ്ഞ് പിറന്നത്. വയറു വേദനയെന്ന് പറഞ്ഞ സമയത്ത് പെണ്‍കുട്ടി പ്രസവത്തിന്റെ തൊട്ടടുത്ത ഘട്ടത്തിലായിരുന്നുവെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അമ്മയും കുഞ്ഞും ബ്രസീലിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. രണ്ടാനച്ഛന്റെ നിരന്തര പീഡനത്തെ തുടര്‍ന്നാണ് പെണ്‍കുട്ടി ഗര്‍ഭിണിയായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

കുട്ടി നല്ല വണ്ണം ഉണ്ടായിരുന്നതിനാല്‍ ഗര്‍ഭിണിയായിരുന്നുവെന്ന വിവരം അറിഞ്ഞില്ലെന്നാണ് മാതാവ് പറഞ്ഞത്. കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ പെണ്‍കുട്ടി അസ്വസ്ഥയായിരുന്നു. സ്‌കൂളില്‍ പോകാന്‍ പോലും പ്രയാസപ്പെട്ടിരുന്നുവെന്നും മാതാവ് പോലീസിനോട് വ്യക്തമാക്കി.
പീഡനവിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് രണ്ടാനച്ഛന്‍ തന്നെ ഭീഷണിപ്പെടുത്തിയിരുന്നെന്ന് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു.












Click it and Unblock the Notifications