മൂന്നാഴ്ചത്തെ ബന്ധം; 71കാരിയെ 18കാരന് വിവാഹം ചെയ്തു
കേവലം മൂന്നാഴ്ച മുന്‍പ് പരിചയപ്പെട്ട പതിനേഴുകാരനെ 71 വയസുള്ള മുത്തശ്ശി വിവാഹം ചെയ്തു. മകന്റെ സംസ്കാര ചടങ്ങുകള്ക്കിടൈയാണ് അല്‍മെഡ ഇറേല് തന്റെ പുതിയ ജീവിത സഖാവിനെ പരിചയപ്പെടുന്നത്. ഇതിനുശേഷം മൂന്ന് ആഴ്ചകള്‍ക്കുശേഷമായിരുന്നു വിവാഹം. പരിചയപ്പെടുമ്പോള്‍ പതിനേഴു വയസുണ്ടായിരുന്ന കൗമാരക്കാരന് ഗാരി ഹാര്വിക്കിന് പതിനെട്ട് തികഞ്ഞതോടെയാണ് വിവാഹത്തിലേക്ക് കടക്കുന്നത്.
അമേരിക്കയിലെ ടെന്നസയിലെ അല്‍മെഡയുടെ വീട്ടിലാണ് ഇരുവരും താമസം തുടങ്ങിയത്. ഇവിടെ അല്‍മെഡയുടെ കൊച്ചുമകനും ഭാര്യയുമുണ്ട്. നാലുമക്കളുടെ അമ്മയാണ് അല്‍മെഡ. അടുത്തിടെയാണ് മുത്തമകന് മരിച്ചത്. ഇതിനുശേഷം കണ്ടുമുട്ടിയ കൗമാരക്കാരനുമായി അല്‍മെഡ പ്രണയത്തിലാവുകയും ചെയ്തു.

വിവാഹം മാത്രമല്ല, ആദ്യ രാത്രിയില്‍ തങ്ങള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്നും ഗാരി പറയുന്നു. തന്റെ സങ്കല്‍പ്പത്തിലെ ഭാര്യയാണ് അല്‍മെഡ. ജീവിതം അതിമനോഹമായി മുന്നോട്ടുപോകുമെന്നാണ് കരുതുന്നതെന്നും ഒരു സൂപ്പര്‍ മാര്‍ക്കറ്റിലെ ജോലിക്കാരനായ ഗാരി ഹാര്‍വിക്ക് പറഞ്ഞു.
43 വര്‍ഷം തന്റെ ആദ്യ വിവാഹബന്ധം നിലനിന്നിരുന്നതായി അല്‍മെഡ പറയുന്നു. 2013ലാണ് ഭര്‍ത്താവ് മരിക്കുന്നത്. ഇതിനുശേഷം ഒറ്റപ്പെട്ട നിലയിലാരുന്നു ജീവിതം. ജോലിയില്‍ ശ്രദ്ധിക്കാനും മറ്റും തനിക്ക് കഴിഞ്ഞിരുന്നില്ല. കൗമാരക്കാരനുമായുള്ള ബന്ധത്തെ പലരും എതിര്‍ത്തെങ്കിലും തന്നെ സ്നേഹിക്കുന്ന ഒരാളെ തന്നെ പങ്കാളിയായി ലഭിച്ചെന്നും സ്ത്രീ പറഞ്ഞു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications