കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

25 മില്യണ്‍ തൊഴിലാളികള്‍ പെരുവഴിയിലേക്ക്, തൊഴില്‍ നഷ്ടമായി, ഇന്ത്യയെ കാത്തിരിക്കുന്നത്... ഭയപ്പെടണം!

Google Oneindia Malayalam News

ജനീവ: കൊറോണ വൈറസിനെതിരെ ഇന്ത്യയടക്കമുള്ള ലോകരാഷ്ട്രങ്ങള്‍ വലിയ കരുതലിലാണ്. എന്നാല്‍ കരുതല്‍ ശക്തമാണെന്നും ഒരുവിധം രാജ്യങ്ങളുടെ സാമ്പത്തിക അടിത്തറ പൂര്‍ണമായും തകരുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. നിരവധി പേര്‍ക്കാണ് കൊറോണയെ തുടര്‍ന്ന് തൊഴില്‍ നഷ്ടം വന്നിരിക്കുന്നത്. പല കമ്പനികളും അടച്ചുപൂട്ടലിന്റെ വക്കിലാണ്. വിപണികളെ കാത്തിരിക്കുന്നത് ആഗോള നഷ്ടമാണ്.

ഇന്ത്യയില്‍ നിലവിലെ സ്ഥിതിയില്‍ വലിയ പ്രശ്‌നങ്ങളില്ല. പക്ഷേ ഇന്ത്യ നേരത്തെ തന്നെ പ്രതിസന്ധിയിലായിരുന്നു. തൊഴിലില്ലായ്മ രൂക്ഷമായിരുന്നു. ഇവിടേക്കാണ് കൊറോണ കൂടി എത്തുന്നത്. ഇത് തുടര്‍ന്നാണ് ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് കുറയുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ്. വരും ദിവസങ്ങളില്‍ ഇന്ത്യയും പ്രതിസന്ധിയുടെ ചൂട് അറിയുമെന്നാണ് പ്രവചനം.

ആഗോള പ്രതിസന്ധി

ആഗോള പ്രതിസന്ധി

ആഗോള തലത്തില്‍ തൊഴില്‍ നഷ്ടം വരുന്നവരുടെ എണ്ണം 25 മില്യണും കടന്ന് കുതിക്കുകയാണെന്ന് യുഎന്‍ അധികൃതര്‍ പറഞ്ഞു. അമേരിക്കയില്‍ ഇത് പുതിയ തലത്തിലേക്ക് എത്തിയിരിക്കുകയാണ്. സാമ്പത്തിക ദുരന്തം തന്നെയാണെന്ന് ഐക്യരാഷ്ട്ര സഭ പറഞ്ഞു. ആഗോള തൊഴിലില്ലായ്മ 8.3 മില്യണിനും 24.7 മില്യണിനും ഇടയില്‍ വരുമെന്നായിരുന്നു അന്താരാഷ്ട്ര തൊഴില്‍ സംഘടന പറഞ്ഞിരുന്നത്. എന്നാല്‍ ഈ കണക്കുകളും ഭേദിച്ചാണ് തൊഴില്‍ നഷ്ടമാവുന്നവരുടെ എണ്ണം കുതിക്കുന്നത്. പലയിടത്തും വ്യാപാരം തകര്‍ന്നടിഞ്ഞിരിക്കുകയാണ്.

താല്‍ക്കാലിക പ്രതിസന്ധി

താല്‍ക്കാലിക പ്രതിസന്ധി

തൊഴില്‍ നഷ്ടമാകുന്നത് താല്‍ക്കാലിക പ്രതിസന്ധിയാണെന്ന് സംഘടനകളും പറയുന്നു. എന്നാല്‍ വിചാരിച്ചതിനേക്കാള്‍ കൂടുതലാണ് തൊഴിലില്ലായ്മ നിരക്കെന്ന് ഇവര്‍ സമ്മതിക്കുന്നു. എന്നാല്‍ യാഥാര്‍ത്ഥ്യം സമ്പദ് ഘടനകള്‍ മെച്ചപ്പെടണമെങ്കില്‍ ഒരുപാട് സമയം കഴിയുമെന്നാണ് വെളിപ്പെടുത്തല്‍. 25 മില്യണിന്റെ ഇരട്ടിയോളം വരാനും സാധ്യതയുണ്ട്. 2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയില്‍ 22 മില്യണ്‍ പേര്‍ക്കാണ് തൊഴിലില്ലാതായത്. എന്നാല്‍ ഇതിനെയും കടത്തി വെട്ടിയാണ് ഇപ്പോഴത്തെ മുന്നേറ്റം. ഇതാണ് ലോകത്തെ അമ്പരിപ്പിക്കുന്നത്.

ഞെട്ടിപ്പിക്കുന്ന കണക്ക്

ഞെട്ടിപ്പിക്കുന്ന കണക്ക്

തൊഴിലില്ലായ്മ ആനുകൂല്യത്തിനായി അമേരിക്കയില്‍ 3.28 മില്യണ്‍ ആളുകളാണ് കഴിഞ്ഞ ആഴ്ച്ച അപേക്ഷിച്ചത്. ഇത് ശരിക്കും പ്രതിസന്ധി എത്രത്തോളം രൂക്ഷമാണെന്ന് വ്യക്തമാക്കുന്നു. 12 മടങ്ങായിട്ടാണ് ഇത് വര്‍ധിച്ചത്. അമേരിക്കയിലെ പല വാണിജ്യ കേന്ദ്രങ്ങളും അടച്ചുപൂട്ടലിലാണ്. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ ഇത് തുറന്ന് പ്രവര്‍ത്തിക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ഇത് പ്രതിസന്ധിയുടെ ആഴം മനസ്സിലാക്കിയത് കൊണ്ടാണ്. ഹെല്‍ത്ത് കെയര്‍, സോഷ്യല്‍ അസിസ്റ്റന്‍സ്, സിനിമ-സാംസ്‌കാരിക മേഖല, ഗതാഗതം, വെയര്‍ഹൗസിംഗ്, നിര്‍മാണം എന്നീ മേഖല തകര്‍ന്ന് തരിപ്പണമായി. അമേരിക്കയുടെ സമ്പദ് ഘടന ഈ മേഖലയെ ആശ്രയിച്ചാണ് നില്‍ക്കുന്നത്.

യുഎസ്സില്‍ പരിഭ്രാന്തി

യുഎസ്സില്‍ പരിഭ്രാന്തി

ഹോട്ടലുകളും വാഹന കമ്പനികളുമാണ് ഏറ്റവുമധികം പ്രതിസന്ധിയിലായിരിക്കുന്നത്. യുഎസ്സില്‍ ഏകദേശം പരിഭ്രാന്തി പടര്‍ന്നിരിക്കുകയാണ്. അമേരിക്കയിലെ പ്രമുഖ ഭക്ഷണശാലയായ മക്‌മെനാമിന്‍സ് മൂവായിരം തൊഴിലാളികളെയാണ് പിരിച്ചുവിട്ടത്. റസ്റ്റി ബക്കറ്റ് റെസ്റ്റോറന്‍ഡ് 975 പേരെ അഞ്ച് സംസ്ഥാനങ്ങളിലായി പുറത്താക്കി. എംബസി സ്യൂട്ട്‌സ് 120 പേരെ പുറത്താക്കി. ഹില്‍ട്ടണ്‍ അവരുടെ ഹോട്ടലുകളും മറ്റ് കമ്പനികളില്‍ നിന്നും ആയിരക്കണക്കിന് പേരെയാണ് പുറത്താക്കിയത്. 1982ലെ തൊഴിലില്ലായ്മ ആനുകൂല്യ കണക്കുകളെ കടത്തി വെട്ടി മുന്നേറുകയാണ് ഇപ്പോഴത്തെ പട്ടിക. ഇത് ഒരു മില്യണ്‍ മുതല്‍ നാല് മില്യണ്‍ വരെ എത്തുമെന്നാണ് പ്രവചനം.

ഇന്ത്യയും സുരക്ഷിതമല്ല

ഇന്ത്യയും സുരക്ഷിതമല്ല

ഇന്ത്യന്‍ കമ്പനികള്‍ പലരും ശമ്പളവും ആനുകൂല്യവും ഉറപ്പ് നല്‍കുന്നുണ്ട്. എന്നാല്‍ കാര്യങ്ങള്‍ നല്ല രീതിയില്‍ അല്ലെന്നാണ് സൂചന. ഇന്ത്യന്‍ ടൂറിസം അസോസിയേഷന്റെ ട്രഷററായ ഗാരിഷ് ഒബ്രോയ് 38 മില്യണ്‍ പേര്‍ക്കാണ് ടൂറിസം മേഖലയില്‍ തൊഴില്‍ നഷ്ടമായതെന്ന് വെളിപ്പെടുത്തി. ഇന്ത്യയിലെ കുടിയേറ്റ തൊഴിലാളികളെ ലോക്ഡൗണ്‍ അടക്കമുള്ള കാര്യങ്ങള്‍ രൂക്ഷമായി ബാധിക്കും. ദിവസ വേതനക്കാര്‍ മുഴുവന്‍ പട്ടിണിയിലേക്ക് വീഴും. മറ്റ് സംസ്ഥാനങ്ങളില്‍ പണിയെടുക്കുന്ന പലരും തൊഴില്‍ നഷ്ടമായത് കൊണ്ട് പണമില്ലാത്ത അവസ്ഥയിലാണ്. ഇവര്‍ നടന്നാണ് വീടുകളിലേക്ക് പോകുന്നത്.

ബ്രിട്ടനും ഫ്രാന്‍സും

ബ്രിട്ടനും ഫ്രാന്‍സും

ഫ്രാന്‍സ് എല്ലാ കമ്പനികളോടും തൊഴിലാളികളെ പിരിച്ചുവിടരുതെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. പകരം ജോലി സമയം കുറയ്ക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിലൂടെ നഷ്ടം കുറയ്ക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. ഒരു ലക്ഷം ഫ്രഞ്ച് കമ്പനികള്‍ സര്‍ക്കാരിനോട് തൊഴിലാളികള്‍ക്കായി ചെലവാക്കുന്ന പണം നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ബ്രിട്ടനില്‍ അഞ്ച് ലക്ഷത്തോളം പേര്‍ യൂണിവേഴ്‌സല്‍ ക്രഡിറ്റിനായി ആവശ്യപ്പെട്ടിരിക്കുകയാണ്. തൊഴിലില്ലാത്തവര്‍ക്കോ കുറഞ്ഞ വരുമാനമുള്ളവര്‍ക്കോ ഇതിലൂടെ പണം ലഭിക്കും. 2019നെ അപേക്ഷിച്ച് 500 ശതമാനത്തിന്റെ വര്‍ധനവാണ് ബ്രിട്ടനില്‍ ഉണ്ടായിരിക്കുന്നത്.

English summary
tens of million face losing jobs in escalating coronavirus crisis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X