ഖുറാന് പേജില്‍ മരുന്ന് പൊതിഞ്ഞ് നല്‍കിയെന്ന് ആരോപണം! പാകിസ്താനില്‍ വ്യാപക ആക്രമണം
പാകിസ്താനില്‍ മതനിന്ദ ആരോപിച്ച് ഡോക്ടര്‍ക്കും ക്ലിനിക്കിനും നേരെ വ്യാപക ആക്രമണം. പാകിസ്താിലെ ദക്ഷിണ സിന്ധ് പ്രവിശ്യയിലാണ് സംഭവം. ഖുറാന് പേജില്‍ മരുന്നുകള്‍ പൊതുഞ്ഞ് നല്‍കിയെന്ന് ആരോപിച്ച് ഹിന്ദുവായ ഡോക്ടറെ മതനിന്ദ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു.
ഇതിന് പിന്നാലെ ഹിന്ദുക്കള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് നേരെയും താമസിക്കുന്ന സ്ഥലങ്ങളിലും വ്യാപക ആക്രമണം നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഡോക്ടറുടെ ക്ലിനിക്കും അടിച്ചു തകര്‍ത്തിട്ടുണ്ട്.

മതനിന്ദ ചുമത്തി
ദക്ഷിണ സിന്ധ്യയിലെ മിറാപുര്ഖാസിലെ ഫുലാദിയോണ് നഗരത്തിലാണ് സംഭവം. ഇവിടുത്തെ വെറ്റിനറി ഡോക്ടര്‍ ആയ രമേഷ് കുമാറിനെയാണ് മതനിന്ദ കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തത്. പള്ളിയിലെ ഇമാമാണ് രമേഷിനെതിരെ പരാതി നല്‍കിയത്.

അറസ്റ്റ് ചെയ്തു
ഖുറാന്റെ പേജ് കീറി മരുന്ന് പൊതിഞ്ഞ് നല്‍കിയെന്നാണ് രമേശ് കുമാറിനെതിരെ ഉയര്‍ന്ന ആരോപണം. പ്രദേശത്തെ ഇമാമായ മൗലവി ഇഷ്ഖ് നോഹ്രിയാണ് പോലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ തിങ്കളാഴ്ച രമേശ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

വ്യാപക ആക്രമണം
എന്നാല്‍ ഇതോടെ പ്രദേശത്തെ ഹിന്ദുക്കള്‍ക്കെതിരെ വ്യാപക ആക്രമണങ്ങളാണ് നടക്കുന്നതെന്ന് ദേശീയ മാധ്യമമായ ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. ഇവിടെ പട്ടണത്തിലെ റോഡുകള്‍ ഉപരോധിച്ചും ടയറുകള്‍ കൂട്ടിയിട്ട് കത്തിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
വേട്ടയാടുന്നു
സംഭവത്തില്‍ പാകിസ്താനിലെ ഹിന്ദു കൗണ്‍സില്‍ പരാതിയുമായി രംഗത്തെത്തി. സിന്ധ് പ്രവിശ്യയിലും കറാച്ചിയിലും നിരവധി ഹിന്ദുക്കള്‍ താമസിക്കുന്നുണ്ടെന്നും വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ മതനിന്ദ കുറ്റം ആരോപിച്ച് ന്യൂനപക്ഷങ്ങളെ വേട്ടയാടുകയാണെന്നും ഹിന്ദു കൗണ്‍സില്‍ ആരോപിച്ചു.

ഏറ്റവും കൂടുതല്‍
1987 മുതല്‍ 2016 വരെ 1472 പേര്‍ക്കെതിരെ മതനിന്ദ കുറ്റം ചുമത്തിയിട്ടുണ്ടെന്നാണ് ലാഹോര്‍ കേന്ദ്രീകരിച്ചുള്ള അഡ്വോകസി ഗ്രൂപ്പായ സെന്റര്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിന്റെ കണ്ടെത്തല്‍. പാകിസ്താനില്‍ ഏറ്റവും കൂടുതല്‍ ഉള്ള ന്യൂനപക്ഷം ഹിന്ദുക്കളാണ്.
|
സിന്ധ് പ്രവിശ്യയില്‍
പാകിസ്താനില്‍ 75 ലക്ഷം ഹിന്ദുക്കള്‍ താമസിക്കുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. അതേസമയം 90 ലക്ഷം പേരുണ്ടെന്നാണ് സമുദായത്തിന്റെ കണക്ക്. സിന്ധ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ ഹിന്ദുക്കള്‍ താമസിക്കുന്നത്.
-
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം












Click it and Unblock the Notifications