കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖുറാന്‍ പേജില്‍ മരുന്ന് പൊതിഞ്ഞ് നല്‍കിയെന്ന് ആരോപണം! പാകിസ്താനില്‍ വ്യാപക ആക്രമണം

  • By
Google Oneindia Malayalam News

പാകിസ്താനില്‍ മതനിന്ദ ആരോപിച്ച് ഡോക്ടര്‍ക്കും ക്ലിനിക്കിനും നേരെ വ്യാപക ആക്രമണം. പാകിസ്താിലെ ദക്ഷിണ സിന്ധ് പ്രവിശ്യയിലാണ് സംഭവം. ഖുറാന്‍ പേജില്‍ മരുന്നുകള്‍ പൊതുഞ്ഞ് നല്‍കിയെന്ന് ആരോപിച്ച് ഹിന്ദുവായ ഡോക്ടറെ മതനിന്ദ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു.

<strong>വയനാട്ടില്‍ പണി തുടങ്ങി രാഹുല്‍! ബഹളങ്ങള്‍ക്കിടയിലും കരുതല്‍! ആദ്യ വിളി കര്‍ഷകന്‍റെ കുടുംബത്തിന്</strong>വയനാട്ടില്‍ പണി തുടങ്ങി രാഹുല്‍! ബഹളങ്ങള്‍ക്കിടയിലും കരുതല്‍! ആദ്യ വിളി കര്‍ഷകന്‍റെ കുടുംബത്തിന്

ഇതിന് പിന്നാലെ ഹിന്ദുക്കള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് നേരെയും താമസിക്കുന്ന സ്ഥലങ്ങളിലും വ്യാപക ആക്രമണം നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഡോക്ടറുടെ ക്ലിനിക്കും അടിച്ചു തകര്‍ത്തിട്ടുണ്ട്.

 മതനിന്ദ ചുമത്തി

മതനിന്ദ ചുമത്തി

ദക്ഷിണ സിന്ധ്യയിലെ മിറാപുര്‍ഖാസിലെ ഫുലാദിയോണ്‍ നഗരത്തിലാണ് സംഭവം. ഇവിടുത്തെ വെറ്റിനറി ഡോക്ടര്‍ ആയ രമേഷ് കുമാറിനെയാണ് മതനിന്ദ കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തത്. പള്ളിയിലെ ഇമാമാണ് രമേഷിനെതിരെ പരാതി നല്‍കിയത്.

 അറസ്റ്റ് ചെയ്തു

അറസ്റ്റ് ചെയ്തു

ഖുറാന്‍റെ പേജ് കീറി മരുന്ന് പൊതിഞ്ഞ് നല്‍കിയെന്നാണ് രമേശ് കുമാറിനെതിരെ ഉയര്‍ന്ന ആരോപണം. പ്രദേശത്തെ ഇമാമായ മൗലവി ഇഷ്ഖ് നോഹ്രിയാണ് പോലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ തിങ്കളാഴ്ച രമേശ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

 വ്യാപക ആക്രമണം

വ്യാപക ആക്രമണം

എന്നാല്‍ ഇതോടെ പ്രദേശത്തെ ഹിന്ദുക്കള്‍ക്കെതിരെ വ്യാപക ആക്രമണങ്ങളാണ് നടക്കുന്നതെന്ന് ദേശീയ മാധ്യമമായ ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. ഇവിടെ പട്ടണത്തിലെ റോഡുകള്‍ ഉപരോധിച്ചും ടയറുകള്‍ കൂട്ടിയിട്ട് കത്തിക്കുകയും ചെയ്യുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

വേട്ടയാടുന്നു

സംഭവത്തില്‍ പാകിസ്താനിലെ ഹിന്ദു കൗണ്‍സില്‍ പരാതിയുമായി രംഗത്തെത്തി. സിന്ധ് പ്രവിശ്യയിലും കറാച്ചിയിലും നിരവധി ഹിന്ദുക്കള്‍ താമസിക്കുന്നുണ്ടെന്നും വ്യക്തി വൈരാഗ്യത്തിന്‍റെ പേരില്‍ മതനിന്ദ കുറ്റം ആരോപിച്ച് ന്യൂനപക്ഷങ്ങളെ വേട്ടയാടുകയാണെന്നും ഹിന്ദു കൗണ്‍സില്‍ ആരോപിച്ചു.

 ഏറ്റവും കൂടുതല്‍

ഏറ്റവും കൂടുതല്‍

1987 മുതല്‍ 2016 വരെ 1472 പേര്‍ക്കെതിരെ മതനിന്ദ കുറ്റം ചുമത്തിയിട്ടുണ്ടെന്നാണ് ലാഹോര്‍ കേന്ദ്രീകരിച്ചുള്ള അഡ്വോകസി ഗ്രൂപ്പായ സെന്‍റര്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിന്‍റെ കണ്ടെത്തല്‍. പാകിസ്താനില്‍ ഏറ്റവും കൂടുതല്‍ ഉള്ള ന്യൂനപക്ഷം ഹിന്ദുക്കളാണ്.

സിന്ധ് പ്രവിശ്യയില്‍

പാകിസ്താനില്‍ 75 ലക്ഷം ഹിന്ദുക്കള്‍ താമസിക്കുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. അതേസമയം 90 ലക്ഷം പേരുണ്ടെന്നാണ് സമുദായത്തിന്‍റെ കണക്ക്. സിന്ധ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ ഹിന്ദുക്കള്‍ താമസിക്കുന്നത്.

<strong>കേരളത്തിനുള്ള ഷായുടെ 'ഗിഫ്റ്റ്' എത്തി!കുമ്മനവും മുരളിയുമല്ല കേന്ദ്രമന്ത്രിയായി മുന്‍ ഐഎഎസുകാരന്‍</strong>കേരളത്തിനുള്ള ഷായുടെ 'ഗിഫ്റ്റ്' എത്തി!കുമ്മനവും മുരളിയുമല്ല കേന്ദ്രമന്ത്രിയായി മുന്‍ ഐഎഎസുകാരന്‍

English summary
tension errupts in pakistan over blasphemy case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X