Get Updates
Get notified of breaking news, exclusive insights, and must-see stories!

സംഘർഷം തുടർന്ന് ഇറാൻ; പ്രസിഡൻ്റിൻ്റെ മുന്നറിയിപ്പിന് പിന്നാലെ ദുബായിലും കുവൈത്തിലും വീണ്ടും ആക്രമണം

പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നു. ദുബായിലെ രണ്ട് യുഎസ് സൈനിക കേന്ദ്രങ്ങൾ കൂടി ആക്രമിച്ചതായി ഇറാൻ. 500 ൽ അധികം യു.എസ് സൈനികർ ഉണ്ടായിരുന്ന കേന്ദ്രമാണ് ആക്രമിച്ചതെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്സ് കോർപ്സ് (ഐആർജിസി) അവകാശപ്പെട്ടു.

'ട്രംപും യുഎസ് സൈന്യത്തിലെ കമാൻഡർമാരും ഈ പ്രദേശം അമേരിക്കൻ സൈനികരുടെ ശ്മശാനമായി മാറുമെന്ന് പൂർണ്ണമായി മനസ്സിലാക്കിയിരിക്കണം. ധീരരായ ജനതയുടെയും ഇസ്ലാമിന്റെ പോരാളികളുടെയും ദൈവിക ഇച്ഛാശക്തിക്ക് കീഴടങ്ങാൻ അല്ലാതെ അവർക്ക് മറ്റ് മാർഗ്ഗമില്ല',അക്രമണത്തിന് പിന്നാലെ ഇറാൻ വക്താവിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

iranisrael2

അതിനിടെ യുഎസ്-ഇസ്രായേൽ സഖ്യത്തെ പിന്തുണയ്ക്കുന്നതിനെതിരെ ഗൾഫ് രാജ്യങ്ങൾക്ക് ഇറാൻ പ്രസിഡന്റ് മസൂദ് പെസേഷ്യൻ മുന്നറിയിപ്പ് നൽകി. തങ്ങളുടെ ദേശത്ത് വികാസവും സുരക്ഷയും ഉറപ്പാക്കണമെങ്കിൽ ഇറാനെ ആക്രമിക്കാൻ യുഎസിനേയും ഇസ്രായേലിനേയും തങ്ങളുടെ ഭൂമി ഉപയോഗിക്കാൻ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

'ഇറാൻ മുൻകരുതലെടുത്തുള്ള ആക്രമണങ്ങൾ നടത്താറില്ലെന്ന് ഞങ്ങൾ പലതവണ പറഞ്ഞിട്ടുണ്ട്. എന്നാൽ ഞങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളോ സാമ്പത്തിക കേന്ദ്രങ്ങളോ ലക്ഷ്യമിട്ടാൽ ശക്തമായി തിരിച്ചടിക്കും', എക്സിലെ ഒരു പോസ്റ്റിൽ പെസേഷ്യൻ കുറിച്ചു. 'ഗൾഫ് മേഖലയിലെ രാജ്യങ്ങളോടാണ് നിങ്ങൾക്ക് വികസനവും സുരക്ഷയും വേണമെങ്കി> ഞങ്ങളുടെ ശത്രുക്കളെ നിങ്ങളുടെ നാട്ടിൽ നിന്ന് യുദ്ധം നടത്താൻ അനുവദിക്കരുത്',അദ്ദേഹം പോസ്റ്റിൽ കൂട്ടിച്ചേർത്തു.

അതേസമയം കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരേയും ഇറാൻ ആക്രമണം നടത്തിയതായി റിപ്പോർട്ടുണ്ട്. ആക്രമണത്തിൽ റഡാർ സംവിധാനത്തിന് കേടുപാടുകൾ സംഭവിച്ചതായാണ് റിപ്പോർട്ട്. ആളപായമൊന്നും രേഖപ്പെടുത്തിയിട്ടില്ല.

അതേസമയം യുഎസ്-ഇറാൻ സംഘർഷം മേഖലയിലെ വ്യോമഗതാഗതം പാടെ അവതാളത്തിലാക്കിയിരിക്കുകയാണ് കുവൈറ്റ്, ബഹ്‌റൈൻ ഉൾപ്പെടെയുള്ള പ്രധാന വിമാനത്താവളങ്ങൾ സുരക്ഷാ ആശങ്കകളെത്തുടർന്ന് താൽക്കാലികമായി പ്രവർത്തനം നിർത്തിവെച്ചു. വിമാനക്കമ്പനികൾ ആയിരക്കണക്കിന് സർവ്വീസുകൾ റദ്ദാക്കിയിട്ടുണ്ട്. യാത്രാ നീക്കങ്ങളെ മാത്രമല്ല, ചരക്ക് നീക്കങ്ങളെയും ആക്രമണം സാരമായി ബാധിച്ചിട്ടുണ്ട്

അതിനിടെ കുവൈറ്റിലെ ഷുവൈഖ് തുറമുഖത്തുള്ള ആറ് യുഎസ് ലാൻഡിംഗ് ക്രാഫ്റ്റ് യൂട്ടിലിറ്റികൾ തകർത്തതായും നിരവധി യുഎസ് സൈനികരെ വധിച്ചതായും ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ് അവകാശപ്പെട്ടു. ആയിരം കിലോമീറ്റർ ദൂരപരിധിയുള്ള ഖാദർ 380 ക്രൂയിസ് മിസൈലുകൾ പോലുള്ള തദ്ദേശീയമായി നിർമ്മിച്ച ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് ഗാർഡ്സ് പ്രസ്താവനയിൽ അറിയിച്ചു. "ഓപ്പറേഷൻ ട്രൂ പ്രോമിസ് 4 ന്റെ 84-ാമത്തെ ഘട്ടത്തിന്റെ തുടർച്ചയായി ഐആർജിസി അൽ-ഷോയൂഖ് തുറമുഖത്തും ദുബായിലെ തീരങ്ങളിലും തുറമുഖത്തും നിലയുറപ്പിച്ച യുഎസ്, ഇസ്രായേൽ തീവ്രവാദികൾക്കെതിരെ ഹൈബ്രിഡ് ഓപ്പറേഷൻ നടത്തി. അമേരിക്കൻ സൈനികരെയും അവരുടെ തന്ത്രപരമായ ഉപകരണങ്ങളെയും കൃത്യമായി തകർത്തു.തിരിച്ചടിക്ക് ശേഷം മൂന്ന് യുദ്ധക്കപ്പലുകൾ മുങ്ങിപ്പോയി, ബാക്കിയുള്ളവ കത്തുകയാണ് ഐആർജിസി അറിയിച്ചു. അൽ-ഖാർജ് ബേസിലെ യുഎസ് സൈന്യത്തിന്റെ ഇന്ധനം നിറയ്ക്കുന്ന വാഹനങ്ങളും ലോജിസ്റ്റിക്സ് സഹായ സംഘങ്ങളേയും തകർത്തതായി ഐആർജിസി അവകാശപ്പെട്ടു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+