Get Updates
Get notified of breaking news, exclusive insights, and must-see stories!

കറാച്ചി വിമാനത്താവളത്തില്‍ ആക്രമണം, 20 മരണം

കറാച്ചി: പാകിസ്താനിലെ ഏറ്റവും തിരക്കേറിയ കറാച്ചി ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ ഏഴ് വിമാന സുരക്ഷാ ഉദ്യോഗസ്ഥരടക്കം 20 പേര്‍ മരിച്ചു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

തീവ്രവാദികള്‍ ഇന്ത്യന്‍ നിര്‍മിതമായ ആയുധങ്ങളാണ് ഉപയോഗിച്ചിരുന്നതെന്ന് ജിയോ ടിവി റിപ്പോര്‍ട്ട് ചെയ്തു.
പാക് മാധ്യമങ്ങള്‍ പുറത്തുവിടുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് വിദേശികളാണ് ആക്രമണം നടത്തിയിട്ടുള്ളത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി വരുന്നതേയുള്ളൂ.

Karachi Airport Attack

പത്തോളം വരുന്ന ആയുധ ധാരികള്‍ പഴയ ടെര്‍മിനലിനു നേരെ ആക്രമണം നടത്തുകയായിരുന്നു. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് അകത്തുകടന്നതിനുശേഷമായിരുന്നു ആക്രമണം. ചില കെട്ടിടങ്ങളില്‍ ഇപ്പോഴും ഏറ്റുമുട്ടല്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

കറാച്ചിയിലേക്കുള്ള വിമാനങ്ങള്‍ മറ്റു താവളങ്ങളിലേക്ക് വഴിതിരിച്ചുവിടുകയാണ്. ആക്രമണം നടത്തിയതിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. വിമാനങ്ങള്‍ക്കൊന്നും കേടുപാടുകള്‍ പറ്റിയിട്ടില്ലെന്ന് മേജര്‍ ജനറല്‍ അസിം ബജ്വ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+