ലിബിയന്‍ എണ്ണകമ്പനി ആസ്ഥാനത്തിനു നേരെ ഭീകരാക്രമണം; നിരവധി മരണം
ട്രിപ്പോളി: ലിബിയയിലെ നാഷണല്‍ ഓയില്‍ കോര്പ്പറേഷന് (എന്‍.ഒ.സി) ആസ്ഥാനത്തെ ഓഫിസുകള്‍ക്കു നേരെ ആക്രമണം. തലസ്ഥാന നഗരിയായ ട്രിപ്പോളിയിലെ ഹെഡ്ക്വാര്‍ട്ടേഴ്സിനു നേരെയാണ് അക്രമികള്‍ വെടിവയ്പ്പും സ്ഫോടനവും നടത്തിയത്.

ആറോളം ആയുധ ധാരികളായ അക്രമികള്‍ കെട്ടിടത്തിനകത്തേക്ക് ഇരച്ചുകയറി വെടിവയ്പ്പ് നടത്തുകയായിരുന്നു. കെട്ടിടത്തില്‍ ഉടന്‍ നടത്തിയ ഉഗ്രസ്ഫോടനത്തെ തുടര്‍ന്ന് താഴെനിലയിലെ ഓഫീസുകളില്‍ തീപ്പടര്‍ന്നു. ജീവനക്കാരും ഭീകരരും ഉള്‍പ്പെടെ നിരവധി പേര് കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ജീവനക്കാരില്‍ രണ്ടു പേരുടെയും രണ്ട് അക്രമികളുടെയും മരണം സ്ഥിരീകരിച്ചിട്ടുണ്ട്. വെടിവയ്പ്പിലും സ്ഫോടനത്തിലുമായി നിരവധി പേര്‍ക്ക് പരിക്കേറ്റു. പലരുടെയും നില അതീവ ഗുരുതരമാണ്.
അകത്ത് കുടുങ്ങിയവരെ ജനലുകള്‍ തകര്‍ത്തും മറ്റുവഴിയിലൂടെയുമാണ് പുറത്തെത്തിച്ചത്. സാഹചര്യം നിയന്ത്രണവിധേയമായെന്ന് പോലിസ് അറിയിച്ചു. അക്രമികളെ നിഷ്ക്രിയരാക്കുന്നതിനേക്കാള് കെട്ടിടത്തിനകത്ത് കുടുങ്ങിയവരെ രക്ഷിക്കുന്നതിനാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രാമുഖ്യം നല്‍കിയതെന്ന് ആഭ്യന്തര മന്ത്രി അബ്ദുസ്സലാം അശൂര്‍ പറഞ്ഞു.
ആക്രമണത്തിനു പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. മുഖാവരണം ധരിച്ചെത്തിയവരാണ് വെടിവയ്പ്പ് നടത്തിയത്. ആക്രമണത്തിന് പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരാവാനാണ് സാധ്യതയെന്ന് ആഭ്യന്തര മന്ത്രാലയം അഭിപ്രായപ്പെട്ടു. നേരത്തേ എണ്ണപ്പാടങ്ങള്‍ക്കും മറ്റുമെതിരേ ആക്രമണം ഉണ്ടായിട്ടുണ്ടെങ്കിലും എണ്ണകമ്പനിയുടെ ആസ്ഥാനത്തിനു നേരെ ഇത്തരമൊരു ആക്രമണം ഇതാദ്യമായാണ്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications