കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലിബിയന്‍ എണ്ണകമ്പനി ആസ്ഥാനത്തിനു നേരെ ഭീകരാക്രമണം; നിരവധി മരണം

  • By
Google Oneindia Malayalam News

ട്രിപ്പോളി: ലിബിയയിലെ നാഷണല്‍ ഓയില്‍ കോര്‍പ്പറേഷന്‍ (എന്‍.ഒ.സി) ആസ്ഥാനത്തെ ഓഫിസുകള്‍ക്കു നേരെ ആക്രമണം. തലസ്ഥാന നഗരിയായ ട്രിപ്പോളിയിലെ ഹെഡ്ക്വാര്‍ട്ടേഴ്‌സിനു നേരെയാണ് അക്രമികള്‍ വെടിവയ്പ്പും സ്‌ഫോടനവും നടത്തിയത്.

libiya

ആറോളം ആയുധ ധാരികളായ അക്രമികള്‍ കെട്ടിടത്തിനകത്തേക്ക് ഇരച്ചുകയറി വെടിവയ്പ്പ് നടത്തുകയായിരുന്നു. കെട്ടിടത്തില്‍ ഉടന്‍ നടത്തിയ ഉഗ്രസ്‌ഫോടനത്തെ തുടര്‍ന്ന് താഴെനിലയിലെ ഓഫീസുകളില്‍ തീപ്പടര്‍ന്നു. ജീവനക്കാരും ഭീകരരും ഉള്‍പ്പെടെ നിരവധി പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ജീവനക്കാരില്‍ രണ്ടു പേരുടെയും രണ്ട് അക്രമികളുടെയും മരണം സ്ഥിരീകരിച്ചിട്ടുണ്ട്. വെടിവയ്പ്പിലും സ്‌ഫോടനത്തിലുമായി നിരവധി പേര്‍ക്ക് പരിക്കേറ്റു. പലരുടെയും നില അതീവ ഗുരുതരമാണ്.

അകത്ത് കുടുങ്ങിയവരെ ജനലുകള്‍ തകര്‍ത്തും മറ്റുവഴിയിലൂടെയുമാണ് പുറത്തെത്തിച്ചത്. സാഹചര്യം നിയന്ത്രണവിധേയമായെന്ന് പോലിസ് അറിയിച്ചു. അക്രമികളെ നിഷ്‌ക്രിയരാക്കുന്നതിനേക്കാള്‍ കെട്ടിടത്തിനകത്ത് കുടുങ്ങിയവരെ രക്ഷിക്കുന്നതിനാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രാമുഖ്യം നല്‍കിയതെന്ന് ആഭ്യന്തര മന്ത്രി അബ്ദുസ്സലാം അശൂര്‍ പറഞ്ഞു.

ആക്രമണത്തിനു പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. മുഖാവരണം ധരിച്ചെത്തിയവരാണ് വെടിവയ്പ്പ് നടത്തിയത്. ആക്രമണത്തിന് പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരാവാനാണ് സാധ്യതയെന്ന് ആഭ്യന്തര മന്ത്രാലയം അഭിപ്രായപ്പെട്ടു. നേരത്തേ എണ്ണപ്പാടങ്ങള്‍ക്കും മറ്റുമെതിരേ ആക്രമണം ഉണ്ടായിട്ടുണ്ടെങ്കിലും എണ്ണകമ്പനിയുടെ ആസ്ഥാനത്തിനു നേരെ ഇത്തരമൊരു ആക്രമണം ഇതാദ്യമായാണ്.

English summary
terror attack in libiya
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X