കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ സൈനിക താവളത്തിനു നേരെ ആക്രമണം; ഒരു പോലിസുദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു, നിരവധി സൈനികര്‍ക്ക് പരിക്ക്

Google Oneindia Malayalam News

Recommended Video

cmsvideo
സൗദിയിൽ സൈനിക താവളത്തിനുനേരെ ആക്രമണം | Oneindia Malayalam

റിയാദ്: സൗദിയിലെ പ്രധാന സൈനിക താവളത്തിന് നേരെ രണ്ട് തോക്കുധാരികള്‍ നടത്തിയ ആക്രമണത്തില്‍ ഒരു പോലിസുദ്യോഗസ്ഥന്‍ കൊല്ലപ്പെടുകയും നിരവധി സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതതായി റിപ്പോര്‍ട്ട്. സൗദിയിലെ പടിഞ്ഞാറന്‍ നഗരമായ താഇഫിലെ നാഷനല്‍ ഗാര്‍ഡ് ആസ്ഥാനത്താണ് സംഭവം. മക്കയില്‍ നിന്ന് 70 കിലോമീറ്റര്‍ മാത്രം അകലെയാണിത്. സൈനിക താവളത്തിനു പുറത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലിസുദ്യോഗസ്ഥനെ കുത്തിക്കൊന്ന ശേഷം അദ്ദേഹത്തിന്റെ കാറും വാഹനങ്ങളുമായി കാംപിനകത്തേക് പ്രവേശിച്ച രണ്ട് അക്രമികളാണ് സൈനികര്‍ക്കു നേരെ ആക്രമണം അഴിച്ചുവിട്ടത്.

saudi


ഡെപ്യൂട്ടി സര്‍ജന്റ് അബ്ദുല്ല മഷാരി അല്‍ ഖുറൈശിയാണ് അക്രമികളുടെ കുത്തേറ്റ് കൊല്ലപ്പെട്ടത്. കത്തി കൊണ്ടുള്ള ആഴത്തിലുള്ള മുറിവേറ്റ ഇദ്ദേഹം ഉടന്‍തന്നെ മരണപ്പെടുകയായിരുന്നു. സൈനിക താവളത്തില്‍ പ്രവേശിച്ച ആക്രമികള്‍ നടത്തിയ വെടിവയ്പ്പില്‍ നിരവധി സൈനികര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. സബ്ഖ് ദിനപ്പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അക്രമികളിലൊരാളെ പരിക്കുകളോടെ പിടികൂടിയതായും മറ്റൊരാള്‍ രക്ഷപ്പെട്ടതായും സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്തു. അക്രമികളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

സംഭവസ്ഥലത്ത് ആളുകള്‍ പരിഭ്രാന്തരായി ഓടുന്നതിന്റെ ദൃശ്യങ്ങള്‍ ആക്രമണ സമയത്ത് റെക്കോര്‍ഡ് ചെയ്ത വീഡിയോയില്‍ കാണാം. ഇത് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുകയുണ്ടായി. ഏറെ നേരം നീണ്ടുനില്‍ക്കുന്ന വെടിയൊച്ചയും വിഡിയോയില്‍ കേള്‍ക്കാം. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരും അല്‍ഖാഇദ പോലുള്ള സംഘടനകളും സൗദിയിലെ സായുധ കേന്ദ്രങ്ങള്‍ക്കു നേരെ ആക്രമണം നടത്താന്‍ നേരത്തേ ആഹ്വാനം ചെയ്തിരുന്നു.

English summary
terror attack in saudi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X