പാക് സര്‍വകലാശാലയില്‍ ഭീകരാക്രമണം അധ്യാപകന്‍ ഉള്‍പ്പെടെ 7 മരണം, 50 പേര്‍ക്ക് പരിക്ക്
ഇസ്ലാമാബാദ്: പാകിസ്ഥാന്‍ സര്‍വകലാശാലയില്‍ ഭീകരാക്രമണത്തില്‍ അധ്യാപകന്‍ ഉള്‍പ്പെടെ ഏഴുപേര്‍ മരിച്ചു, 50 പേര്‍ക്ക് പരിക്കേറ്റു. വടക്കു പടിഞ്ഞാറന്‍ പാകിസ്ഥാനിലെ ഛര്‍സാദ ബച്ചാഖാന്‍ സര്‍വകലാശാലയിലാണ് ആക്രമണം ഉണ്ടായത്. ക്യാംപസിലെ ഓര്‍ഗാനിക് കെമസ്ട്രി പ്രൊഫസര്‍ സയിദ് ഹമീദ് ഹൗസൈനാണ് കൊല്ലപ്പെട്ടത്. ഇതേ സമയം മരണ സംഖ്യ ഉയരാനിടയുണ്ടെന്ന് പ്രാദേശിക വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ആക്രമണത്തില്‍ രണ്ടു തീവ്രവാദികള്‍ മരിച്ചതായും റിപ്പോര്‍ട്ട് ഉണ്ട്. ബുധനാഴ്ച രാവിലെ ഒന്‍പതുമണിക്കാണ് സംഭവം. സാഹിത്യ പരിപാടി നടക്കുന്നതിനിടെയായിരുന്നു ആക്രമികള്‍ ക്യാംപസിലിലേക്ക് ഇരച്ചുകയറി വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെപ്പില്‍ ഓട്ടേറെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പരിക്കേറ്റതായി പാകിസ്ഥാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട ചെയ്തു.

ഇതേ സമയം സുരക്ഷാ സേനയും ഭീകരവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. എന്നാല്‍ ആക്രമികളെ തിരിച്ചറിയാനാകുന്നില്ലെന്ന് പോലീസുകാര്‍ വ്യക്തമാക്കി. വെടിവയ്പ്പിന് പുറമെ പത്തോളം സ്‌ഫോടന ശബ്ദം കേട്ടതായി ദൃക്ഷസാക്ഷികള്‍ പറഞ്ഞു. തീവ്രവാദികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
വിദ്യാര്‍ഥികള്‍ ക്യാംപസില്‍ കുടുങ്ങി കിടക്കുകയാണെന്ന് വൈസ് ചാന്‍സലര്‍ റഹിം അറിയിച്ചു. ഇതേ സമയം എത്ര തീവ്രവാദികള്‍ ഉണ്ടെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ സയിദ് വസീര്‍ അറിയിച്ചു. മൂന്നു തീവ്രവാദികളാണ് ക്യാംപസിലേക്ക് കടന്നതെന്നും റിപ്പോര്‍ട്ട് ഉണ്ട്.












Click it and Unblock the Notifications