കാനഡയില്‍ ഭീകരാക്രമണം? തെരുവില്‍ മൃതദേഹങ്ങള്‍; ആള്‍ക്കൂട്ടത്തിലേക്ക് കാര്‍ ഇടിച്ചുകയറ്റി നിരവധി പേര് മരിച്ചു
ഒട്ടാവ: കാനഡയില്‍ തെരുവിലെ ആഘോഷ പരിപാടികള്‍ക്കിടെ ആള്‍ക്കൂട്ടത്തിനിടയിലേക്കു കാര്‍ ഇടിച്ചു കയറ്റി ആക്രമണം. വാന്‍കൂവര്‍ ഫിലിപ്പിനോ ഫെസ്റ്റിവലിനിടെയാണ് അക്രമി മനപൂര്‍വം കാറിടിച്ച് കയറ്റി അപകടമുണ്ടാക്കിയത്. സംഭവത്തില്‍ നിരവധി പേര് മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.
കനേഡിയന്‍ തുറമുഖ നഗരമായ വാന്‍കൂവറിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. പ്രാദേശിക സമയം ഇന്നലെ രാത്രി എട്ട് മണിയോടെയാണ് ആക്രമണം ഉണ്ടായത്. അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.
അക്രമിയുടെ ലക്ഷ്യം കൂട്ടക്കൊലയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും പ്രകോപനത്തിനുള്ള കാരണം കണ്ടെത്താനായിട്ടില്ല. സംഭവത്തെ കൂട്ടക്കൊല എന്നാണ് വാന്‍കൂവര്‍ പൊലീസ് വിശേഷിപ്പിച്ചത്. 30 വയസുള്ള യുവാവാണ് അറസ്റ്റിലായത്. അന്വേഷണം പുരോഗമിക്കുമ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്ന് വാന്‍കൂവര്‍ പൊലീസ് എക്സില്‍ കുറിച്ചു.

എത്ര പേര് മരിച്ചെന്നും പരിക്കേറ്റവര്‍ എത്രയാണെന്നും സ്ഥിരീകരിക്കാനായിട്ടില്ല. നിരവധി പേരെ ആശുപത്രിയിലെത്തിച്ചിട്ടുണ്ട്. അതേസമയം, സംഭവസ്ഥലത്ത് നിന്ന് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്ന വീഡിയോകളില്‍ തെരുവിലുടനീളം നിരവധി മൃതദേഹങ്ങള്‍ ചിതറിക്കിടക്കുന്നത് കാണാനാകും.
ഫിലിപ്പൈന്‍സുകാരുടെ ആഘോഷ പരിപാടിക്കിടെയാണ് ദാരുണമായ സംഭവം ഉണ്ടായത്.
ഫിലിപ്പൈന്‍ പൈതൃകത്തെ ആദരിക്കുന്ന ആഘോഷമാണ് ലാപു ലാപു ഡേ. ഫിലിപ്പീന്‍സിലെ ഏറ്റവും വലിയ ഉത്സവങ്ങളില്‍ ഒന്നാണിത്. കാനഡയില്‍ താമസിക്കുന്ന ഫിലിപ്പൈന്‍സുകാരുടെ ആഘോഷത്തിനിടെയാണ് അക്രമി ആള്‍ക്കൂട്ടത്തിനിടയിലേക്ക് അമിത വേഗത്തില്‍ എസ്യുവി ഓടിച്ച് കയറ്റിയത്. ആയിരത്തോളം പേരാണ് ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നത്. ആഹ്ളാദ നിമിഷങ്ങള്‍ ഒരു നിമിഷം കൊണ്ട് കണ്ണീരായി മാറി.
കറുത്ത നിറമുള്ള എസ്യുവിയാണ് ആക്രമണത്തിന് ഉപയോഗിച്ചത്. എസ്യുവി ജനക്കൂട്ടത്തിനിടയിലേക്കു പാഞ്ഞുകയറുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ആളുകളെ ഇടിച്ചുതെറിപ്പിച്ച് നിരവധി പേരുടെ ശരീരത്തിലൂടെ കയറിയിറങ്ങി അരക്കിലോമീറ്ററോളം ദൂരം കാര്‍ സഞ്ചരിച്ചുവെന്നാണ് വിവരം. ജനങ്ങള്‍ പരിഭ്രാന്തരായി ഓടുന്നതും നിലവിളിക്കുന്നതുമായ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
നിരവധി പേര് കൊല്ലപ്പെട്ട ആക്രമണത്തില്‍ ഭീകരാക്രമണത്തിന്റെ സാധ്യതകളും പൊലീസ് പരിശോധിക്കുന്നുണ്ട്. അതേസമയം, അക്രമിയുടെ പേരോ മറ്റു വിശദാംശങ്ങളോ വാന്‍കൂവര്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. അന്വേഷണം നടക്കുകയാണെന്നു മാത്രമാണ് പൊലീസ് പ്രതികരിച്ചത്. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്കും കാനഡിലെ ഫിലിപ്പിനോ സമൂഹത്തിനും കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക് കാര്‍ണി അനുശോചനം അറിയിച്ചു. ഇത്തരം സംഭവങ്ങള്‍ തന്നെ തകര്ത്തുകളയുന്നതായും അദ്ദേഹം സമൂഹ മാധ്യമമായ എക്സില്‍ കുറിച്ചു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications