Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐസിസ് ഭീകരര്‍ രണ്ടു പേരെ സിമന്റ് കട്ടകളെറിഞ്ഞു കൊന്നു

റക്ക: മോഷ്ടാക്കളെന്നാരോപിച്ച് ഐസിസ് ഭീകരര്‍ രണ്ടു പേരെ സിമന്റ് കട്ടകളെറിഞ്ഞു കൊന്നു. വന്‍ജനാവലിയെ സാക്ഷിയാക്കിയാണ് ഈ പ്രാകൃത ശിക്ഷ നടപ്പാക്കിയത്.

പുറത്ത് വന്ന ദൃശ്യങ്ങളില്‍ മുഖംമൂടിയണിഞ്ഞ ഭീകരരാണ് മോഷ്ടാവെന്ന് ആരോപിക്കപ്പെട്ടയാളുടെ തലയിലേക്ക് കല്ലെറിയുന്നത്. നിനെവാ പ്രവിശ്യയിലെ ഒരു സ്ത്രീയെ കൊള്ളയടിക്കുകയും അവരെ കൊലപ്പെടുത്തുകയും ചെയ്തു എന്നാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.

-isis-flag3-600.jpg -Properties

റോഡരികില്‍ കാലും കയ്യും കെട്ടിയിട്ട രണ്ടു പേര്‍ക്ക് സമീപം ഐസിസ് തീവ്രവാദികള്‍ കൂറ്റന്‍ സിമന്റുകട്ട ഉയര്‍ത്തി നില്‍ക്കുന്നതായിട്ടാണ് ഒരു ദൃശ്യത്തിലുള്ളത്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ ഐസിസ് അനുകൂലികളാണ് പ്രചരിപ്പിക്കുന്നത്.

ഐയിസ് ഭീകരരുടെ ഈ പ്രാകൃത കൊലപാതക രീതിയെ ലോകനേതാക്കള്‍ അപലപിച്ചു. കെട്ടിടത്തിന് മുകളില്‍ നിന്ന് എറിഞ്ഞ് കൊല്ലുക, കുട്ടികളെ തലയ്ക്ക് പിന്നില്‍ വെടിവച്ച് കൊല്ലുക തുടങ്ങി ഒട്ടേറെ പ്രാകൃത ശിക്ഷാ രീതികള്‍ ഇവര്‍ നടപ്പാക്കി വരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+