കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയ്ക്കെതിരെ അങ്കം വെട്ടാന്‍ ഹാഫിസ് സയീദ്: തിരഞ്ഞെടുപ്പില്‍ മത്സരിക്കും ഇന്ത്യയ്ക്ക് പണിയും തരും

Google Oneindia Malayalam News

ഇസ്ലാമാബാദ്: പാകിസ്താനില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി പാക് ഭീകരനും മുംബൈ ഭീകരാക്രമണത്തിന്‍റെ മുഖ്യ സൂത്രധാരനുമായ ഹാഫിസ് സയീദ്. ഭീകരവാദം സംബന്ധിച്ച യുഎന്‍ ഉടമ്പടികള്‍ അനുസരിച്ച് വീട്ടുതടങ്കലില്‍ പാര്‍പ്പിപ്പിച്ചിരുന്ന ഹാഫിസ് സയീദിനെ മോചിപ്പിച്ചതിന് പിന്നാലെയാണ് നീക്കം. 2018ലെ പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നാണ് പ്രഖ്യാപനം. മിലി മുസ്ലിം ലീഗ് എന്ന പാര്‍ട്ടിയ്ക്ക് വേണ്ടിയായിരിക്കും മത്സരിക്കുക. എന്നാല്‍ ഏത് മണ്ഡലത്തെ പ്രതിനിധീകരിച്ചായിരിക്കും മത്സരിക്കുക എന്നത് സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല. പാക് ദിനപത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

നോട്ട് നിരോധനം കൊണ്ട് നേട്ടമുണ്ടാക്കിയത് ചൈന!! ജിഎസ്ടി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ആപത്ത് മാത്രംനോട്ട് നിരോധനം കൊണ്ട് നേട്ടമുണ്ടാക്കിയത് ചൈന!! ജിഎസ്ടി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ആപത്ത് മാത്രം

ജന്മനക്ഷത്രമറിഞ്ഞാല്‍ പെണ്‍കുട്ടികളുടെ സ്വഭാവമറിയാം: അശ്വതി നക്ഷത്രത്തില്‍ ജനിച്ചാല്‍ അഹങ്കാരി!ജന്മനക്ഷത്രമറിഞ്ഞാല്‍ പെണ്‍കുട്ടികളുടെ സ്വഭാവമറിയാം: അശ്വതി നക്ഷത്രത്തില്‍ ജനിച്ചാല്‍ അഹങ്കാരി!

ഹാഫിസ് സയീദ് സ്ഥാപകനായ ജമാഅത്ത് ഉദ് ദവ ആഗസ്റ്റിലാണ് രാഷ്ട്രീയ പ്രവേശം നടത്തുന്നത്. മിലി മുസ്ലിം ലീഗ് എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ച ഭീകരസംഘടന സൈഫുള്ളാ ഖാലിദിനെ പ്രസിഡന്‍റായി അവരോധിക്കുകയും ചെയ്തുു. പാകിസ്താനെ യഥാര്‍ത്ഥ മുസ്ലിം ക്ഷേമ രാഷ്ട്രമാക്കുന്നതിന് വേണ്ടിയായിരിക്കും തങ്ങളുടെ പ്രവര്‍ത്തനങ്ങളെന്ന് ഖാലിദ് പ്രഖ്യാപിച്ചിട്ടുണ്ട്.

 വീട്ടുതടങ്കലില്‍ നിന്ന് മോചനം

വീട്ടുതടങ്കലില്‍ നിന്ന് മോചനം

1977ലെ ഭീകരവിരുദ്ധ നിയമത്തിന്‍റെ 11ാം വകുുപ്പ് പ്രകാരം കഴിഞ്ഞ ജനുവരി 31നാണ് ഹാഫിസ് സയീദിനെ പാകിസ്താന്‍ വീട്ടുതടങ്കലിലാക്കിയത്. ​എന്നാല്‍ നവംബര്‍ 23ന് ഹാഫിസ് സയീദിന്‍രെ തടങ്കല്‍ നീട്ടാന്‍ പാക് ഭീകരവിരുദ്ധ കോടതി തയ്യാറാവാത്തതിനെ തുടര്‍ന്ന് ഹാഫിസ് ജയില്‍ മോചിതനാവുകയായിരുന്നു. മൂന്ന് മാസത്തേയ്ക്ക് വീട്ടുതടങ്കല്‍ നീട്ടാനുള്ള സര്‍ക്കാര്‍ ആവശ്യം നിരസിച്ചായിരുന്നു കോടതി നടപടി.

 ആഗോള ഭീകരന്‍

ആഗോള ഭീകരന്‍

2008ലെ മുംബൈ ഭീകരാക്രമണത്തില്‍ 166 പേര്‍ കൊല്ലപ്പെട്ടതോടെ മുഖ്യ സൂത്രധാരനായ ഹാഫിസിനെ അമേരിക്ക ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു. ഹാഫിസിനെ വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിച്ച പാക് നടപടി ഇന്ത്യയെ എന്നപോലെ പാകിസ്താനെയും ചൊടിപ്പിച്ചിരുന്നു.

 ഇന്ത്യയ്ക്കും അമേരിക്കയ്ക്കം എതിരെ!

ഇന്ത്യയ്ക്കും അമേരിക്കയ്ക്കം എതിരെ!


വീട്ടുതടങ്കലില്‍ നിന്ന് മോചിതനായതോടെ ആദ്യം ജനങ്ങളെ അഭിസംബോധന ചെയ്ത ഹാഫിസ് സയീദ് ഇന്ത്യയെയും പാകിസ്താനെയും കുറ്റുപ്പെടുത്തുകയായിരുന്നു ചെയ്തത്. കശ്മീര്‍ പ്രശ്നം വഷളാക്കുന്നതിന് വേണ്ടിയാണ് തന്നെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചതെന്നായിരുന്നു ഹാഫിസ് സയീദിന്‍റെ ആരോപണം. ഹാഫിസ് സയീദിനെ മോചിപ്പിച്ച പാക് കോടതി നീക്കത്തെ ശക്തമായി വിമര്‍ശിച്ച് രംഗത്തെത്തിയ അമേരിക്ക ഹാഫിസ് സയീദിനെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് മുന്നോട്ടുവച്ചത്.

 ഭീകരനല്ലെന്ന് സയീദ്

ഭീകരനല്ലെന്ന് സയീദ്


ഭീകരരുടെ പട്ടികയില്‍ തന്നെ നീക്കണമെന്ന് ആവശ്യപ്പെട്ട് നവംബറില്‍ ഹാഫിസ് സയീദ് ഐക്യരാഷ്ട്രസഭയെ സമീപിച്ചിരുന്നു. 2008 നവംബറിലെ മുംബൈ ഭീകരാക്രമണത്തെ തുടര്‍ന്നാണ് ഹാഫിസ് സയീദിനെ ഐക്യരാഷ്ട്ര സഭ ആഗോള ഭീകരനായി കണക്കുന്നത്.

English summary
Jamaat-ud Dawah(JuD) chief Hafiz Saeed, who was recently released from house arrest, on Saturday announced that he would take part in the Pakistan general elections 2018 on the National Assembly seat.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X