കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയ്ക്ക് താക്കീതുമായി അല്‍ക്വയ്ദയുടെ മാഗസിന്‍

Google Oneindia Malayalam News

ബാംഗ്ലൂര്‍ : ഇന്ത്യയ്ക്ക് കടുത്ത താക്കീതുമായി അല്‍ക്വയ്ദ മാസികയുടെ പുതിയ ലക്കം പുറത്തിറങ്ങി. 117 പേജുകളുളള മാസികയില്‍ ഇന്ത്യയിലെ സുരക്ഷാ ഏജന്‍സികള്‍ക്ക് നല്‍കുന്ന മുന്നറിയിപ്പുകളാണ് ഭൂരിഭാഗവും ഉള്‍ക്കൊളളിച്ചിരിക്കുന്നത്.

ഉത്തര്‍പ്രദേശ്, കാശ്മീര്‍, ബംഗ്ലാദേശ്, ചൈന തുടങ്ങിയവയെക്കുറിച്ചെല്ലാം പരാമര്‍ശങ്ങളുണ്ട്. ബംഗ്ലാദേശില്‍ ഹിന്ദുരാഷ്ട്രം കെട്ടിപ്പടുക്കാനാണ് അവാമി ലീഗിന്റെ ശ്രമമെന്നും അതിനാല്‍ അവാമി ലീഗ് അധികാരമൊഴിയേണ്ടതാണെന്നും ഒരു ലേഖനത്തില്‍ പറയുന്നു. ഹിന്ദുത്വ വികാരം ഇവിടെ ശക്തിപ്പെടുകയാണ്. ഇതിനെതിരെ മുസ്ലീങ്ങള്‍ രംഗത്തിറങ്ങണം. ചൈനയിലെ വിവിധ ഭാഗങ്ങളില്‍ ഇസ്ലാംലോകം പടുത്തുയര്‍ത്താനും അല്‍ക്വയ്ദയ്ക്ക് പദ്ധതിയുളളതായി വിലയിരുത്തപ്പെടുന്നു.

alqaeda

ഉത്തര്‍പ്രദേശിലെ മുസാഫിര്‍ നഗര്‍ വര്‍ഗീയകലാപവുമായി ബന്ധപ്പെട്ടും മാസികയില്‍ പരാമര്‍ശമുണ്ട്. നിങ്ങള്‍ അഭയാര്‍ഥികളെപ്പോലെ കഴിയേണ്ടവരല്ലെന്നും പ്രതികരിക്കേണ്ട സമയം അതിക്രമിച്ചതായും ക്യാമ്പില്‍ കഴിയുന്ന മുസ്ലീങ്ങളോട് ആഹ്വാനം ചെയ്യുന്നു. കാശ്മീര്‍ വിഷയത്തിലും ഇന്ത്യയ്ക്ക് ശക്തമായ താക്കീതാണ് അല്‍ക്വയ്ദ നല്‍കിയിരിക്കുന്നത്.

English summary
The latest magazine of the alqaeda meant only for private circulation has raised issues that come dangerously close to India. which is nothing but another cause for concern for the Indian security agencies.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X