കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭീകരവാദത്തെ തടയാന്‍ പുതിയ പദ്ധതികള്‍ക്കു രൂപം നല്‍കുമെന്ന് മോദി

  • By Sruthi K M
Google Oneindia Malayalam News

ക്വലാലംപൂര്‍: പാരിസ് ഭീകരാക്രമണത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതികരിച്ചു. ഭീകരവാദത്തെ തടയുന്നതിനായി പുതിയ പദ്ധതികള്‍ കൊണ്ടുവരുമെന്നാണ് മോദി പറഞ്ഞത്. തീവ്രവാദികളോട് പ്രതികരിക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും മോദി ആവശ്യപ്പെട്ടു. ക്വലാലംപൂരില്‍ നടന്ന പത്താമത് ഈസ്റ്റ് ഏഷ്യ ഉച്ചകോടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭീകരവാദം ഒരു പ്രദേശത്തിന്റെ മാത്രം പ്രശ്‌നമായി കാണാന്‍ സാധിക്കില്ല. ലോകത്തെല്ലായിടത്തും ഭീകരവാദികള്‍ അവരുടെ ശക്തിയറിയിക്കുകയാണ്. ഇതിനോട് ശക്തമായി പ്രതികരിക്കാന്‍ നാം എല്ലാം ഒരുമിച്ചു നില്‍ക്കണമെന്നും മോദി വ്യക്തമാക്കി.

modi

പാരിസില്‍ നടന്ന ഭീകരാക്രമണത്തില്‍ 130 പേരാണ് കൊല്ലപ്പെട്ടത്. മാലിയിലെ ഹോട്ടലിലുണ്ടായ ഭീകരാക്രമണത്തില്‍ 27പേരും കൊല്ലപ്പെട്ടിരുന്നു. ലോകത്തെല്ലായിടത്തും ഭീകരവാദത്തിന്റെ നിഴല്‍ വീണിരിക്കുന്നുവെന്നാണ് പറയുന്നത്. ഭീകരവാദത്തെ ഒരു രാജ്യവും പിന്തുണയ്ക്കരുതെന്നും മോദി ആവശ്യപ്പെട്ടു.

റഷ്യന്‍ വിമാനത്തിനുനേരെയും ഭീകരാക്രമണം ഉണ്ടായിരുന്നു. പ്രശ്‌നം ഗൗരവമായി തന്നെയെടുക്കുന്നുണ്ടെന്നും മോദി വ്യക്തമാക്കി. ക്വലാലംപൂരിലെ ഉച്ചകോടിക്ക് ശേഷം മോദി സിംഗപ്പൂരിലേക്ക് പോകും.

English summary
Prime Minister Narendra Modi on Sunday said terrorism is no longer a peripheral problem of the region but its long shadow tsretches across the world.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X