ഓസ്ട്രിയയിൽ ഭീകരാക്രമണം; അക്രമി ഉൾപ്പടെ രണ്ട് പേർ കൊല്ലപ്പെട്ടു, വെടിവയ്പ്പ് നടന്നത് ആറിടങ്ങളിൽ
വിയന്ന: ഫ്രാന്‍സില്‍ നടന്ന ഭീകരാക്രണം കെട്ടടങ്ങുന്നതിന് പിന്നാലെ ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയിലും ഭീകരാക്രമണം. വിയന്നയിലെ ആറിടങ്ങളിലായി നടന്ന ആക്രമണങ്ങളില്‍ ഒരു ഭീകരന് ഉള്‍പ്പടെ രണ്ട് പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റെന്നാണ് വിവരം. പൊലീസുകാരന് ഉള്‍പ്പടെയുള്ളവര്‍ക്കാണ് പരിക്കേറ്റത്.

അതേസമയം, ഭീകരര്‍ ആക്രമണം നടത്തിയതിന്റെ ലക്ഷ്യം എന്താണെന്ന് മനസിലായിട്ടില്ല. പ്രാദേശിക സമയം രാത്രി എട്ട് മണിയോടെയാണ് സംഭവം. ഭീകരര്‍ തോക്കുമായി വന്ന് ആറോളം സ്ഥലങ്ങളിലെത്തി നിറ ഒഴിക്കുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. കൊവിഡിനെ തുടര്‍ന്ന് വീണ്ടും പഖ്യാപിച്ച ലോക്ക്ഡൗണ്‍ നടപ്പാക്കുന്നതിന് മണിക്കൂറുകള്‍ മാത്രമുള്ളപ്പോഴാണ് ആക്രമണം നടന്നത്. മേഖലയിലെ ബാറുകളിലും റെസ്റ്റോറന്റുകളിലുമായി നിരവധി പേര് ഉണ്ടായിരുന്നു.
നമ്മുടെ തലസ്ഥാനം ഭീകരാക്രമണത്തിന് ഇരയായിരിക്കുകയാണെന്ന് ഓസ്ട്രിയന്‍ വൈസ് ചാന്‍സലര്‍ സെബാസ്റ്റ്യന്‍ കൂര്‍സ് പറഞ്ഞു. ആക്രമികളില്‍ ഒരാളെ വധിച്ചെങ്കിലും നിരവധി ഭീകരര്‍ ഇപ്പോഴും പല സ്ഥലങ്ങളിലായുണ്ട്. അവര്‍ ആയുധം കൈവശം വച്ച് എല്ലാ തയ്യാറെടുപ്പുകളോടെയാണ് നഗരത്തില്‍ വിലസുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, അഞ്ജാതനായ ഒരാള്‍ നഗരത്തിലൂടെ വെടിവച്ച് നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ആക്രമികളെ പൊലീസുകാര്‍ പിന്തുടരുന്നുണ്ട്. അതുകൊണ്ട് നഗരത്തിലെ പ്രധാന സ്ഥലളില്‍ സൈന്യത്തെ കാവല്‍ നിര്‍ത്തിയിരിക്കുകയാണെന്ന് ആഭ്യന്തരമന്ത്രി കാള്‍ നെഹമ്മര്‍ പറഞ്ഞു. ഭീകരവാദത്തെ കൊണ്ട് ഞങ്ങളെ ഭീഷണിപ്പെടുത്താമെന്ന് കരുതേണ്ടെന്നും എല്ലാവിധത്തിലും ആക്രമണങ്ങളെ നേരിടുമെന്നും അദ്ദേഹം അറിയിച്ചു.
Recommended Video
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications